ഈന്തപ്പന തോട്ടങ്ങൾക്കിടയിലെ നഖൽ കോട്ട ഒരുങ്ങുന്നു; പുത്തൻ മോടിയിൽ
text_fieldsമസ്കത്ത്: തെക്കൻ അൽ ബാത്തിന ഗവർണറേറ്റിലെ പ്രധാന വിനോദ സഞ്ചാര കേന്ദ്രമായ നഖൽ കോട്ടയുടെ നവീകരണം പുരോഗമിക്കുന്നു. തലസ്ഥാന നഗരിയായ മസ്കത്തിൽനിന്ന് 120 കിലോമീറ്റർ അകലെ സ്ഥിതി ചെയ്യുന്ന ഈ ചരിത്ര സ്മാരകം 'ഹുസ്നുൽ ഹീം'എന്നും അറിയപ്പെടുന്നുണ്ട്. വാദി അൽ റഖീമിെല ഈ കോട്ട നഖൽ വിലായത്തിലേക്കുള്ള പ്രവേശന കവാടം കൂടിയാണ്. അസാധാരണ രൂപത്തിലുള്ള കൂറ്റൻ പാറയുടെ ചുറ്റുമായാണ് പണിതിട്ടുള്ളത്. ഇസ്ലാമിക കാലത്തിനും മുമ്പ് പണിതതായി വിലയിരുത്തപ്പെടുന്ന കോട്ടയാണിത്. ഈന്തപ്പനത്തോട്ടങ്ങൾക്കിടയിലാണ് കോട്ട എന്നത് സഞ്ചാരികളുടെ ആകർഷണത്തിന് കാരണമാണ്.
കോട്ടയുടെ നവീകരണം അവസാനഘട്ടത്തിലാണെന്ന് ഒമാൻ പൈതൃക-വിനോദ സഞ്ചാര മന്ത്രാലയം പ്രസ്താവനയിൽ അറിയിച്ചു. കാലപ്പഴക്കം കാരണം കേടുപാട് സംഭവിച്ച ഭാഗങ്ങൾ നവീകരിക്കുകയും കൂടുതൽ വിനോദ സഞ്ചാരികളെ ആകർഷിക്കുകയും ചെയ്യുക എന്ന ഉദ്ദേശ്യത്തോടെയാണ് വിവിധ പ്രവൃത്തികൾ പുരോഗമിക്കുന്നത്.
അറ്റകുറ്റപ്പണികളും നവീകരണവും പുരോഗമിക്കുകയാണ്. വാസ്തുവിദ്യ വൈവിധ്യത്താൽ വേർതിരിച്ചറിയപ്പെടുന്ന സുൽത്താനേറ്റിലെ കോട്ടകൾ പരിപാലിക്കുന്നതിെൻറ ഭാഗമായാണ് നഖൽ കോട്ട പുനർനിർമിക്കുന്നത് -മന്ത്രാലയം പ്രസ്താവനയിൽ പറഞ്ഞു. നഖൽ വിലായത്തിെൻറ പേര് ഈ കോട്ടയുടെ പേരിൽ നിന്നാണ് സ്വീകരിച്ചത്. നവീകരണം പൂർത്തിയാകുന്നതോടെ സ്വദേശികളും വിദേശികളുമായ നിരവധി സഞ്ചാരികൾ സന്ദർശകരായി എത്തുമെന്നാണ് മന്ത്രാലയം പ്രതീക്ഷിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.