'അടക്ക' നാടകത്തിന്റെ നാലാംവര്‍ഷം ആഘോഷിച്ചു
text_fieldsമസ്കത്ത്: നഗരവും ഗ്രാമവും തമ്മിലുള്ള തിരിച്ചറിവുകളുടെ കഥ പറഞ്ഞ് അവതരണത്തില്‍ ശ്രദ്ധനേടിയ അടക്ക നാടകത്തിന്റെ നാലാം വാര്‍ഷികം 'അടക്കയുടെ നാള്‍വഴികള്‍' പേരില്‍ ആഘോഷിച്ചു. 2018 ഒക്ടോബറില്‍ റെയിന്‍ബോ ക്ലബ് മസ്കത്തിന്റെ നാടക വിഭാഗമായ മഴവില്‍ നാട്യഗൃഹം തുറന്ന വേദിയില്‍ നൂതന അവതരണ രീതികളോടെ കാണികളെ ഒന്നടങ്കം ആവേശം കൊള്ളിച്ച നാടകമായിരുന്നു അടക്ക.
പ്രവാസിയായ ഡോ. രാജഗോപാലിന്റെ അടക്കയെന്ന ചെറുകഥയെ ആസ്പദമാക്കി റോജിത് കൊഴൂര് നാടകരചന നിര്‍വഹിക്കുകയും നടനും നാടകപ്രവര്‍ത്തകനുമായ കെ.വി. മഞ്ജുളന് സംവിധാനം നിര്‍വഹിക്കുകയും ചെയ്ത നാടകം നാലുവര്‍ഷം പിന്നിടുമ്പോള്‍ റെയിന്‍ബോ ക്ലബ് മസ്കത്തും സ്പര്ശയും അടക്കയില്‍ അഭിനയിച്ചവരും ചേര്‍ന്ന് ഒരുമിക്കുകയും വിപുലമായ രീതിയില്‍ ആഘോഷിക്കുകയും ചെയ്തു.
ടു മെന്‍ എന്ന മലയാള സിനിമയുടെ സംവിധായകൻ കെ. സതീഷ് ചടങ്ങിന്റെ മുഖ്യാതിഥിയായി. ഡോ. രാജഗോപാല്‍, സാംലാല്‍ ധര്മജന്, അന്‍സാര്‍ ഇബ്രാഹിം, കബീര്‍ യൂസഫ്, ലക്ഷ്മി കൊത്തനെത്ത്, അനില്‍ കടക്കാവൂര്‍, സോമസുന്ദരം, മനോഹരന് ഗുരുവായൂര്‍, അജി ഹരിപ്പാട്, രമ്യ ഡെന്‍സില്‍ തുടങ്ങി നിരവധിപേര്‍ പങ്കെടുത്ത ചടങ്ങില്‍ നാടകത്തിന്റെ വിഡിയോ പ്രദര്‍ശനവും തുടര്‍ന്ന് മസ്കത്ത് പഞ്ചവാദ്യ സംഘത്തിന്റെ ഫ്യൂഷനും നടന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.