അവധി ആരംഭിച്ചു; വിനോദ സഞ്ചാരകേന്ദ്രങ്ങളിൽ തിരക്കേറും
text_fieldsമസ്കത്ത്:54ാം ദേശീയദിനത്തിന്റെ ഭാഗമായ പൊതുഅവധി ആരംഭിച്ചു. ബുധൻ, വ്യാഴം ദിവസങ്ങളിലെ പൊതുഅവധിയും രണ്ട് ദിവസത്തെ വാരാന്ത്യ അവധിയും ചേർത്ത് നാല് ദിവസത്തെ അവധിയാണുള്ളത്. ഇനിയുള്ള നാല് ദിവസങ്ങളിൽ ഒമാനിലെ എല്ലാ സ്ഥാപനങ്ങളും ഉറക്കിലായിരിക്കും.
അവധി എത്തിയതോടെ മലയാളികളടക്കമുള്ള നിരവധി പേർ ചൊവ്വാഴ്ച നാട്ടിലേക്ക് പറന്നിരുന്നു. താരമ്യേനെ കുറഞ്ഞ നിരക്കാണ് എയർഇന്ത്യ എക്സ്പ്രസ് ഈടാക്കുന്നത്. ആഘോഷിക്കാൻ മറ്റ് രാജ്യങ്ങളിലേക്ക് പോവുന്നവരും നിരവധിയാണ്.
ഒമാന്റെ ദേശീയ വിമാനക്കമ്പനിയായ ഒമാൻ എയർ അടക്കം കുറഞ്ഞ നിരക്കാണ് പല യൂറോപ്യൻ രാജ്യങ്ങളിലേക്കും ദേശീയദിനാഘേഷാഷത്തിന്റെ ഭാഗമായി പ്രഖ്യാപിച്ചിട്ടുള്ളത്. അവധി ആഘോഷത്തിന്റെ ഭാഗാമയി നിരവധി പരിപാടികളാണ് മലയാളികൾ അടക്കമുള്ള പ്രവാസികൾ ഒരുക്കുന്നത്.
പിക്നിക്കുകളും കുടുംബ സംഗമങ്ങളും അടക്കം നിരവധി പരിപാടികളാണ് അവധിക്കാലത്ത് നടക്കുക. കനത്ത ചൂട് കാരണം പലരും കഴിഞ്ഞ മാസങ്ങളിൽ പുറത്തിറങ്ങിയില്ല. ചൂട് കുറഞ്ഞതോടെ കുട്ടികളും കുടുംബങ്ങളും വിനോദ സഞ്ചാരകേന്ദ്രങ്ങളിലേക്ക് ഒഴുകും.
ഇതോടെ വിനോദ സഞ്ചാരകേന്ദ്രങ്ങളിൽ തിരക്ക് വർധിക്കാൻ കാരണമാകും. ഫാം ഹൗസുകളിലാണ് കൂടുതൽ തിരക്ക് അനുഭവപ്പെടുന്നത്. ഒമാനിൽ സുഖകരമായ കാലാവസ്ഥയാണ് ഇപ്പോൾ അനുഭവപ്പെടുന്നത്. അധികം ചൂടും തണുപ്പുമില്ലാത്ത മിതമായ കാലാവസ്ഥയാണുള്ളത്. ഇത് വിനോദ സഞ്ചാര യാത്രക്കും ആഘോഷങ്ങൾക്കും പൊലിമ വർധിപ്പിക്കാൻ സഹായിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.