മാതൃദിനത്തിൽ ആശംസകളുമായി പ്രഥമ വനിത
text_fieldsഅസ്സയിദ അഹ്ദ് അബ്ദുല്ല ഹമീദ് അൽ ബുസൈദി
മസ്കത്ത്: മാതൃദിനത്തിൽ സുൽത്താനേറ്റിലെയും ലോകമെമ്പാടുമുള്ള അമ്മമാർക്ക് ആശംസകൾ നേർന്ന് സുൽത്താന്റെ പത്നിയും പ്രഥമ വനിതയുമായ അസ്സയിദ അഹ്ദ് അബ്ദുല്ല ഹമീദ് അൽ ബുസൈദി. എല്ലാ അമ്മമാർക്കും ഞങ്ങളുടെ ഹൃദയംഗമമായ ആശംസകൾ അറിയിക്കുന്നതിൽ സന്തോഷമുണ്ട്.
ഈ വർഷം, വിശുദ്ധ റമദാൻ മാസത്തിൽ മാതൃദിനം ആഘോഷിക്കുമ്പോൾ, ലോകമെമ്പാടുമുള്ള അമ്മമാർക്ക് സുരക്ഷിതവും അന്തസ്സുള്ളതും, സന്തോഷകരവും, സ്ഥിരതയുള്ളതുമായ ഒരു ജീവിതം നൽകണമേ എന്ന് സർവശക്തനായ അല്ലാഹുവിനോട് പ്രാർഥിക്കുന്നു.
അമ്മമാർക്ക് അവരുടെ കുടുംബങ്ങളോടും സമൂഹത്തോടുമുള്ള കടമകൾ കാര്യക്ഷമമായും സുഖകരമായും നിറവേറ്റാൻ പ്രാപ്തരാക്കുന്ന ഉചിതമായ സാഹചര്യങ്ങളും കഴിവുകളും നൽകണമേ എന്നും പ്രാർഥിക്കുകയാണെന്ന് ആശംസ സന്ദേശത്തിൽ പ്രഥമ വനിത പറഞ്ഞു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.