സിനിമ തിയറ്ററുകളുടെ വരുമാനം 20 ലക്ഷം റിയാലായി വർധിച്ചു
text_fieldsമസ്കത്ത്: ഒമാനിലെ സിനിമ തിയറ്ററുകളുടെ വരുമാനം 2021ൽ രണ്ട് ദശലക്ഷം റിയാലെന്ന് കണക്കുകൾ. ശരാശരി സിനിമ വരുമാനം ഏകദേശം 4,155 റിയാൽ ആണ്. 2020ൽ ഇത് 7,245 റിയാൽ ആയിരുന്നു. ദേശീയ സ്ഥിതി വിവരകേന്ദ്രത്തിന്റെ കണക്കിലാണ് ഇക്കാര്യം പറയുന്നത്. സിനിമകളുടെയും സിനിമാറ്റിക് ഷോകളുടെയും 2021ലെ വരുമാനം 19,53,000 റിയാലായി വർധിച്ചു. മുൻവർഷവുമായി താരതമ്യം ചെയ്യുമ്പോൾ, 7,20,000 റിയാലിന്റെ വർധനയാണ് വന്നത്. 2020ൽ ആകെ വരുമാനം 12,39,000 റിയാലായിരുന്നു. 2020ലെ 171 ചിത്രങ്ങളെ അപേക്ഷിച്ച് 2021ൽ തിയറ്ററുകളിൽ ഏകദേശം 470 ചിത്രങ്ങളാണ് പ്രദർശിപ്പിച്ചത്. 8,07,000 കാണികൾ കണ്ടു. സിനിമാശാലകളുടെ എണ്ണം 2021ൽ 14 ആയി. സീറ്റുകളുടെ ആകെ എണ്ണം 10,390 ആയിരുന്നു. ഏറ്റവും കൂടുതൽ സീറ്റുകളുമായി മസ്കത്ത് ഗവർണറേറ്റാണ് മുന്നിൽ. 6,200 സീറ്റുകളാണ് ഇവിടെയുള്ളത്. 100 സിനിമകൾ പ്രദർശിപ്പിച്ചു. ഏകദേശം 5,39,000 ആളുകൾ സിനിമ കാണുകയും ചെയ്തു. 1,800 സീറ്റുകളുമായി വടക്കൻ ബാത്തിന ഗവർണറേറ്റാണ് രണ്ടാം സ്ഥാനത്ത്. 100 സിനിമകൾ പ്രദർശിപ്പിച്ചപ്പോൾ 96,000 ആളുകൾ കാണുകയും ചെയ്തു.
ദോഫാർ ഗവർണറേറ്റാണ് മൂന്നാം സ്ഥാനത്ത്. 690ലധികം സീറ്റുകളാണ് ഇവിടെയുള്ളത്. 75 സിനിമകൾ പ്രദർശിപ്പിച്ചു, അവ 40,000 ആളുകൾ കണ്ടു.
ബുറൈമി ഗവർണറേറ്റിൽ 60 സിനിമകളാണ് പ്രദർശിപ്പിച്ചത്. 18,000 പ്രേക്ഷകർ സിനിമ കാണുകയും ചെയ്തു. 628 ആണ് ഇവിടുത്തെ സീറ്റുകളുടെ എണ്ണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.