ഇന്ത്യൻ എംബസി ആയുർവേദ ദിനം ആഘോഷിച്ചു
text_fieldsമസ്കത്ത്: കോട്ടക്കൽ ആയുർവേദ കേന്ദ്രം, കോയമ്പത്തൂർ ആയുർവേദ കേന്ദ്രം തുടങ്ങിയവയുമായി സഹകരിച്ച് ഇന്ത്യൻ എംബസി ആയുർവ ദിനം ആഘോഷിച്ചു.
ചടങ്ങിൽ ഒമാൻ ആരോഗ്യ മന്ത്രാലയത്തിലെ ഡോ. മാസിൻ അൽ ഖബൂരി മുഖ്യാതിഥിയായി. സർക്കാർ ഉദ്യോഗസ്ഥർ,അംബാസഡർമാർ, നയതന്ത്രജ്ഞർ, ആയുർവേദമേഖലയിൽ നിന്നുള്ള പ്രതിനിധികൾ, യോഗ സംഘടനകൾ, ഇന്ത്യൻ സമൂഹത്തിലെ അംഗങ്ങൾ തുടങ്ങിയവർ പെങ്കടുത്തു.
ഇന്ത്യൻ അംബാസഡർ അമിത് നാരങ് ആയുർവേദത്തിെൻറ പ്രധാന്യത്തെക്കുറിച്ച് സംസാരിച്ചു. കോവിഡ് മഹാമാരിയെ നേരിടുന്നതിൽ ആരോഗ്യ പ്രവർത്തകരുടെയും ആയുർവേദ പരിശീലകരുടെയും മറ്റും സംഭാവനകളെ അംബാസഡർ അഭിനന്ദിച്ചു.
ശ്രീ ശ്രീ തത്ത്വ പഞ്ചകർമയിലെ ഡോ. മധു ഹരിഹർ, കോട്ടക്കൽ ആയുർവേദി കേന്ദ്രത്തിലെ ഡോ. ധന്യ ഉമാനാഥ്, കോയമ്പത്തൂർ ആയുർവേദ സെൻററിലെ ഡോ. നസീർ എന്നിവർ വിവിധ വിഷയങ്ങളിൽ സംസാരിച്ചു.
മസ്കത്ത് ഇന്ത്യൻ സ്കൂൾ വിദ്യാർഥികളുടെ യോഗാ പ്രദർശനവും നടന്നു. ആയുർവേദ ഉൽപന്നങ്ങളുടെയും പുസ്തകങ്ങളുടെ പ്രദർശനവും എംബസിയിൽ സംഘടിപ്പിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.