വീടിന് തീപിടിച്ചു: ഒമ്പതുവയസ്സുകാരെൻറ ഇടപെടൽ കുടുംബാംഗങ്ങൾക്ക് രക്ഷയായി
text_fieldsമസ്കത്ത്: വീടിന് തീപിടിച്ചതിനെ തുടർന്ന് ഒമ്പതു വയസ്സുകാരെൻറ സമയോചിത ഇടപെടൽ കുടുംബാംഗങ്ങൾക്ക് രക്ഷയായി. ബഹ്ലയിലാണ് തീപിടിച്ചത്. ഒമ്പതു വയസ്സുകാരനായ മുഅ്തസിം അഹമ്മദ് സാലെഹ് അൽ ശഖ്സി സഹോദരനൊപ്പം ടി.വി കണ്ടുകൊണ്ടിരിക്കുേമ്പാഴാണ് ഇലക്ട്രിക്കൽ ചാർജറിൽനിന്ന് തീ പടർന്നത്.
തുടർന്ന് ആറു വയസ്സും നാലു വയസ്സുമുള്ള സഹോദരികളെയും 14 മാസം പ്രായമുള്ള സഹോദരനെയും വീടിന് പുറത്തെത്തിച്ചു. ഭിന്നശേഷിക്കാരിയായ മാതാവിനെ രക്ഷിക്കാൻ അയൽവാസിയുടെ സഹായം അഭ്യർഥിക്കുകയും ചെയ്തു. വീട്ടിലെ സാധനങ്ങൾ കത്തിനശിച്ചെങ്കിലും ആർക്കും പരിക്കേറ്റിട്ടില്ല. മുഅ്തസിമിെൻറ പ്രവൃത്തിയെ നാട്ടുകാരും ബന്ധുക്കളും പ്രശംസിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.