ദോഫാറിൽ ഖരീഫ് സീസൺ തിങ്കളാഴ്ച ആരംഭിക്കും
text_fieldsസലാല: ഒമാനിലെ തെക്കൽ പ്രദേശങ്ങളിലെ മൺസൂണായ ഖരീഫ് സീസൺ ദോഫാറിൽ തിങ്കളാഴ്ച ആരംഭിക്കും. ജ്യോതിശാസ്ത്ര കണക്കുകൂട്ടലുകൾ അനുസരിച്ച് ജൂൺ 21ന് ഖരീഫ് സീസൺ ആരംഭിക്കുമെന്ന് കാലാവസ്ഥ വിദഗ്ധൻ മുഹമ്മദ് അൽ ബറാമി പറഞ്ഞു. ദോഫാറിലെയും പരിസരങ്ങളിലെയും കാലാവസ്ഥ അടുത്ത ദിവസങ്ങളിൽ ചെറിയ ചാറ്റൽ മഴയോടെയുള്ളതായിരിക്കുമെന്ന് കാലാവസ്ഥ നിരീക്ഷണകേന്ദ്രവും അഭിപ്രായപ്പെട്ടു.
സാധാരണ ഖരീഫ് സീസണുവേണ്ടി വൻ ഒരുക്കങ്ങൾ സലാലയിലും മറ്റും നടക്കാറുണ്ട്. വാർഷിക ഖരീഫ് ഫെസ്റ്റിവൽ കാലത്ത് രാജ്യത്തിനകത്തുനിന്നും പുറത്തുനിന്നും നിരവധി സന്ദർശകർ എത്തിച്ചേരും. സലാലയിലെ പർവതങ്ങളെ അതിമനോഹരവും ഹരിതഭംഗി നിറഞ്ഞതുമായ പ്രകൃതിദൃശ്യമാക്കി മാറ്റുന്നതിനാൽ മറ്റു ഗൾഫ് രാജ്യങ്ങളിൽ നിന്നും ആയിരക്കണക്കിനാളുകൾ എത്തിച്ചേരാറുണ്ട്. 34വർഷത്തിനിടെ കഴിഞ്ഞ തവണയാണ് ആദ്യമായി ഖരീഫ് ഫെസ്റ്റിവൽ മാറ്റിവെച്ചത്. ഇത്തവണയും കോവിഡ് വർധിച്ചുവരുന്ന പശ്ചാത്തലത്തിൽ സന്ദർശകർ കൂടുതലായി എത്തിച്ചേരില്ല. സന്ദർശകർക്കായി കർഷകർ ഇളനീറും പപ്പായയും മറ്റു പഴവർഗങ്ങളും ധാരാളമായി കൃഷിചെയ്യുകയും കരുതിവെക്കുകയും ചെയ്യുമായിരുന്നു.
സീസൺ അടുക്കുേമ്പാൾ ഇളനീർ അടക്കമുള്ള ഉൽപന്നങ്ങൾ ഒമാെൻറ മറ്റു ഭാഗങ്ങളിലേക്കും അയൽ രാജ്യങ്ങളിലേക്കും കയറ്റിിയക്കുന്നത് നിർത്തി വെക്കാറുമുണ്ട്. മുൻ കാലങ്ങളിൽ സലാലയിലേക്ക് ഒഴുകിെയത്തുന്ന സന്ദർശകർക്ക് ഇവിടെ ഉൽപാദിപ്പിക്കുന്ന കാർഷിക വിഭവങ്ങൾ മതിയാവുമായിരുന്നില്ല. അതിനാൽ മറ്റു രാജ്യങ്ങളിൽ നിന്നും ഒമാെൻറ മറ്റു ഭാഗങ്ങളിൽ നിന്നും കാർഷിക വിഭവങ്ങൾ ഇറക്കുമതി ചെയ്യാറുണ്ടായിരുന്നു. എന്നാൽ ഇൗ വർഷം കോവിഡിെൻറ പശ്ചാത്തലത്തിൽ മുന്നൊരുക്കങ്ങളോ സന്ദർശകരെ സ്വീകരിക്കാനുള്ള പദ്ധതികളോ ഇല്ലാതെയാണ് ഖരീഫിനെ ജനങ്ങൾ വരവേൽക്കുന്നത്.
നല്ല കാലാവസ്ഥ പ്രതീക്ഷിക്കുന്നുണ്ടെങ്കിലും നിലവിലെ അവസ്ഥയിൽ സന്ദർശകർ എത്താൻ സാധ്യതയില്ല. ഇൗ വർഷം ഖരീഫ് െഫസ്റ്റിവൽ ഉണ്ടാവില്ലെന്ന് നേരേത്തതന്നെ പ്രഖ്യാപിച്ചിട്ടുണ്ട്. മുൻകാലങ്ങളിൽ സലാല ഫെസ്റ്റിവൽ മുമ്പിൽക്കണ്ടാാണ് സലാലയിലെ കർഷകർ കൃഷിയിറക്കുന്നതും വിളവെടുക്കുന്നതും. ഖരീഫ് സീസണിലും ഫെസ്റ്റിവലിലും വൻ വ്യാപാരം ലഭിക്കാറുമുണ്ടായിരുന്നു. എന്നാൽ, കോവിഡ് കഴിഞ്ഞ രണ്ടുവർഷമായി എല്ലാം മാറ്റിമറിച്ചിരിക്കുകയാണ്. അടുത്ത വർഷം മുതൽ ഖരീഫുകൾ പഴയ പ്രതാപത്തിലേക്ക് തിരിച്ചുവരുമെന്ന പ്രതീക്ഷയിലാണ് ജനങ്ങളിൽ അധികപേരും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.