കോവിഡ് ഇന്ത്യൻ വകഭേദം ഒമാനിലെത്തിയിരിക്കാമെന്ന്
text_fieldsമസ്കത്ത്: കോവിഡിെൻറ ഇന്ത്യൻ വകഭേദം ഒമാനിലും എത്തിയിരിക്കാമെന്ന് ഫീൽഡ് ആശുപത്രി ഡയറക്ടർ ഡോ. നബീൽ മുഹമ്മദ് അൽ ലവാതി. ഒമാൻ ടി.വിക്ക് നൽകിയ അഭിമുഖത്തിലാണ് ഇദ്ദേഹം ഇക്കാര്യം അഭിപ്രായപ്പെട്ടത്. ലോകം ഒരു ഗ്രാമം പോലെയാണ്. രോഗപ്പകർച്ചക്ക് സാധ്യതകൾ നിലനിൽക്കുകയാണ് -അദ്ദേഹം പറഞ്ഞു.
2020 ഒക്ടോബർ മുതൽ കഴിഞ്ഞ ദിവസംവരെ 1300രോഗികൾ കോവിഡ് ഫീൽഡ് ആശുപത്രിയിൽ എത്തിയതായും ഇവരിൽ 1200 പേരോളം രോഗവിമുക്തി നേടിയതായും അദ്ദേഹം കൂടിച്ചേർത്തു. ആശുപത്രിയിൽ മാർച്ച്, ഏപ്രിൽ മാസങ്ങളിൽ 95-100ശതമാനം വരെ രോഗികൾ എത്തിയിരുന്നതായും നിലവിൽ ആകെ സൗകര്യത്തിെൻറ 80ശതമാനം രോഗികളാണ് ഉള്ളതെന്നും അദ്ദേഹം വെളിപ്പെടുത്തി.
ഇന്ത്യയിൽ പുതിയ കേവിഡ് വകഭേദം പടർന്നുപിടിച്ചശേഷം ഒമാനിലെ ആരോഗ്യ വിദഗ്ധർ ഇതിനെ സംബന്ധിച്ച് പഠനം നടത്തുന്നതായി വെളിപ്പെടുത്തിയിരുന്നു. ഇന്ത്യൻ വകഭേദം പെട്ടെന്ന് ഗുരുതരമാകുന്നതും മരണസാധ്യത വർധിക്കുന്നതും കാരണം ആരോഗ്യ വകുപ്പ് ഗൗരവത്തിലാണ് ഇക്കാര്യം പരിഗണിച്ചത്. ഈ സാഹചര്യത്തിലാണ് ഇന്ത്യയിൽ നിന്നുള്ള യാത്രക്കാർക്ക് വിലക്ക് ഏർപ്പെടുത്തുന്നതടക്കമുള്ള തീരുമാനങ്ങൾ എടുത്തത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.