സുൽത്താെൻറ അധ്യക്ഷതയിൽ തൊഴിൽകമ്മിറ്റി യോഗംചേർന്നു
text_fieldsമസ്കത്ത്: സ്വദേശികൾക്ക് തൊഴിൽലഭ്യത ഉറപ്പുവരുത്തുന്നതിനുള്ള നാഷനൽ എംപ്ലോയ്മെൻറ് പ്രോഗ്രാമിെൻറ (എൻ.ഇ.പി) സൂപ്പർവൈസറി കമ്മിറ്റി യോഗം ബൈത്തുൽബർക്ക കൊട്ടാരത്തിൽ നടന്നു. തൊഴിലന്വേഷകർക്ക് ജോലി ഉറപ്പുവരുത്തുന്നതിലെ വെല്ലുവിളികൾ സുൽത്താൻ അവലോകനം ചെയ്തു. നിലവിലെ തൊഴിൽവിപണിയുടെ സാഹചര്യം, അനുബന്ധ ഘടകങ്ങൾ, സർക്കാർ സ്വീകരിച്ച നടപടികൾ തുടങ്ങിയവ സംബന്ധിച്ച വിശദാംശങ്ങൾ സുൽത്താൻ ചർച്ചചെയ്തു.
എൻ.ഇ.പിയുടെ പ്രവർത്തനപദ്ധതികളടക്കം കാര്യങ്ങളും സുൽത്താൻ പരിശോധിച്ചു. സർക്കാർ, സ്വകാര്യമേഖലയിൽ തൊഴിൽ ലഭ്യമാക്കാൻ പ്രഖ്യാപിച്ച പദ്ധതികളുടെ പുരോഗതിയും യോഗത്തിൽ വിലയിരുത്തി. എൻ.ഇ.പിയുടെ പ്രവർത്തനങ്ങൾക്ക് എല്ലാവിധ പിന്തുണയും നൽകാൻ സർക്കാർ, സ്വകാര്യവിഭാഗങ്ങൾക്ക് സുൽത്താൻ നിർദേശം നൽകി. എൻ.ഇ.പിയുടെ പ്രവർത്തനങ്ങൾ സൂക്ഷ്മമായി അവലോകനം ചെയ്യുമെന്ന് സുൽത്താൻ യോഗത്തിൽ അറിയിച്ചു. സൂപ്പർവൈസറി കമ്മിറ്റി അംഗങ്ങളും സുൽത്താെൻറ പ്രൈവറ്റ് ഓഫിസ് മേധാവിയും യോഗത്തിൽ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.