ഉന്നത വിദ്യാഭ്യാസമന്ത്രി സ്വകാര്യവിദ്യാഭ്യാസ ഡീനുമാരായി കൂടിക്കാഴ്ച നടത്തി
text_fieldsമസ്കത്ത്: ഉന്നത വിദ്യാഭ്യാസ, ഗവേഷണ, ഇന്നവേഷൻ മന്ത്രാലയത്തിന്റെ ആഭിമുഖ്യത്തിൽ ഒമാനിലെ സ്വകാര്യ ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളുടെ ഡീൻമാരുമായി കൂടിക്കാഴ്ച നടത്തി.
രാജ്യത്തെ ഉന്നതവിദ്യാഭ്യാസത്തിന്റെ ഗുണനിലവാരം വർധിപ്പിക്കുന്നതിനും അന്താരാഷ്ട്ര തലത്തിൽ അതിന്റെ സ്ഥാനം ഉയർത്തുന്നതിനുമുള്ള കാര്യങ്ങളെ കുറിച്ച് ഉന്നത ഗവേഷണ, ഇന്നവേഷൻ മന്ത്രി ഡോ. റഹ്മ ഇബ്രാഹിം അൽ മഹ്റൂഖി യോഗത്തിൽ ചൂണ്ടിക്കാട്ടി.
ഉന്നത വിദ്യാഭ്യാസത്തെ തൊഴിൽ മേഖലകളുമായും വ്യവസായ മേഖലകളുമായും ബന്ധിപ്പിക്കുന്നതിന്റെ പ്രധാന്യത്തെക്കുറിച്ചും അവർ സംസാരിച്ചു.
സ്വകാര്യ ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങൾ നേരിടുന്ന വെല്ലുവിളികൾ തിരിച്ചറിയുക എന്ന ലക്ഷ്യത്തോടെയായിരുന്നു യോഗം ചേർന്നത്.
ഇതിനെ തരണംചെയ്യുന്നതിനും വിദ്യാഭ്യാസത്തിന്റെ ഗുണനിലവാരം ഉയർത്തുന്നതിനുമായി നിരവധി ശിപാർശകളും യോഗം നിർദേശിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.