മന്ത്രിമാർ സുൽത്താന് മുന്നിൽ സത്യ പ്രതിജ്ഞ ചെയ്ത് ചുമതലയേറ്റു
text_fieldsമസ്കത്ത്: പുതുതായി നിയമിതരായ മന്ത്രിമാർ ഒമാൻ ഭരണാധികാരി സുൽത്താൻ ഹൈതം ബിൻ താരീഖിന് മുന്നിൽ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. ബൈത്തുൽ ബർക്ക കൊട്ടാരത്തിലാണ് സത്യപ്രതിജ്ഞ ചടങ്ങ് നടന്നത്. സുൽത്താെൻറ പ്രത്യേക ഉപദേഷ്ടാവ് സയ്യിദ് മൻസൂർ ബിൻ മാജിദ് അൽ സൈദ്, സാംസ്കാരിക-സ്പോർട്സ്-യുവജനകാര്യ മന്ത്രി സയ്യിദ് തയാസിൻ ബിൻ ഹൈതം അൽ സൈദ്, സെൻട്രൽ ബാങ്ക് ബോർഡ് ഒാഫ് ഗവർണേഴ്സ് ചെയർമാൻ സയ്യിദ് തൈമൂർ ബിൻ അസദ് അൽ സൈദ്, വിദേശകാര്യ മന്ത്രി സയ്യിദ് ബദർ ബിൻ ഹമദ് ബിൻ ഹമൂദ് അൽ ബുസൈദി, ധനകാര്യ മന്ത്രി സുൽത്താൻ ബിൻ സാലിം അൽ ഹബ്സി തുടങ്ങി 13 പേരാണ് ബുധനാഴ്ച ചുമതലയേറ്റത്.
ഒമാൻ വിഷൻ 2040 മുൻനിർത്തിയാണ് ഭരണതലത്തിൽ പുനഃസംഘടന നടത്തിയതെന്നും ഇതുവഴി ഭരണ സംവിധാനത്തിെൻറ കാര്യക്ഷമത വർധിക്കുമെന്നും സുൽത്താൻ ഹൈതം ബിൻ താരീഖ് മന്ത്രിസഭ കൗൺസിലിൽ അധ്യക്ഷത വഹിച്ച് സംസാരിക്കവേ പറഞ്ഞു.സ്ഥാനമൊഴിഞ്ഞ മന്ത്രിമാർക്കും ഉദ്യോഗസ്ഥർക്കും നന്ദി പറഞ്ഞ സുൽത്താൻ പുതിയ അംഗങ്ങളെ സ്വാഗതം ചെയ്യുകയും ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.