മവേല മാർക്കറ്റിെൻറ നവീകരണം പൂർത്തിയായി
text_fieldsമസ്കത്ത്: മവേലയിലെ സെൻട്രൽ പഴം-പച്ചക്കറി മാർക്കറ്റിെൻറ നവീകരണ-സൗന്ദര്യവത്കരണ ജോലികൾ പൂർത്തിയായതായി മസ്കത്ത് നഗരസഭ അറിയിച്ചു. മാർക്കറ്റിെൻറ പുറത്തെ മതിലിെൻറ ഉയരം മൂന്നു മീറ്ററായി ഉയർത്തിയതായി മാർക്കറ്റ് അഡ്മിനിസ്ട്രേഷൻ വിഭാഗം ഡയറക്ടർ ഇസ്സ ബിൻ ഖൽഫാൻ അൽ റിയാമി പറഞ്ഞു. മാർക്കറ്റിലെ എല്ലാ സേവനവിഭാഗങ്ങളുടെയും അറ്റുകറ്റപ്പണി നടത്തി. ഉപയോഗമില്ലാത്ത നിരവധി ചെറിയ േഗറ്റുകൾ അടച്ചു. പടിഞ്ഞാറുവശത്തായി 56 പുതിയ പാർക്കിങ് സ്ഥലങ്ങൾ കൂടി നിർമിച്ചു. രാജ്യത്തിനു പുറത്തുനിന്ന് വരുന്ന റഫ്രിജറേറ്റർ വാഹനങ്ങൾക്കും ട്രക്കുകൾക്കും ഇവിടെ പാർക്ക് ചെയ്യാവുന്നതാണ്.
സുൽത്താൻ ഖാബൂസ് ഹൈവേയിൽ വരുന്നതും ദാഖിലിയ, അൽവുസ്ത, ശർഖിയ മേഖലകളിലേക്ക് പോകുന്ന ഉപഭോക്താക്കളുടെ വാഹനങ്ങൾ പാർക്ക് ചെയ്യുന്നതിനുമായുള്ള 300 പാർക്കിങ് സ്ഥലങ്ങൾ ഇതിനു പുറമെയാണ്. ഇതോടെ മൊത്തം പാർക്കിങ് സ്ഥലങ്ങളുടെ എണ്ണം 558 ആയി ഉയർന്നു. വാഹനങ്ങളുടെ പ്രവേശനം നിയന്ത്രിക്കാൻ ഇലക്ട്രോണിക് ഗേറ്റുകൾ സ്ഥാപിക്കുന്നതിനുള്ള ടെൻഡർ നടപടികൾ വൈകാതെ തുടങ്ങും. മാർക്കറ്റിന് അകത്തെ റോഡുകളിൽ ട്രാഫിക് സൈൻ പോസ്റ്റുകളും സ്ഥാപിക്കും. മാർക്കറ്റിനുള്ളിൽ നിരീക്ഷണ കാമറകൾ സ്ഥാപിക്കുന്ന ജോലികളും വൈകാതെ പൂർത്തിയാകുമെന്ന് ഇസ്സ അൽ റിയാമി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.