ടൂറിസം രംഗത്ത് ഉണർവ് പകർന്ന് എംപ്റ്റി ക്വാർട്ടർ ഫെസ്റ്റിവലിന് സമാപനം
text_fieldsമസ്കത്ത്: ടൂറിസം രംഗത്ത് പുത്തനുണർവ് പകർന്ന് എംപ്റ്റി ക്വാർട്ടർ ഫെസ്റ്റിവലിന്റെ ആദ്യപതിപ്പിന് പരിസമാപ്തിയായി. ദോഫാർ ഗവർണറേറ്റിലെ തുംറൈത്ത് വിലായത്തിലായിരുന്നു 17 ദിവസത്തെ പരിപാടി.
കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് സംഘടിപ്പിച്ച ഫെസ്റ്റിവൽ മരുഭൂമിയിലെ ജീവിതശൈലിയും സംസ്കാരവും സഞ്ചാരികൾക്ക് അടുത്തറിയാനുള്ള അവസരമായി. പാരാഗ്ലൈഡിങ്, സാൻഡ് ബോർഡിങ്, ഒട്ടക- കുതിര സവാരി, മോട്ടോർ ബൈക്ക് റേസിങ്, മറ്റ് സാഹസിക ഇനങ്ങളും ഇവിടെ ഒരുക്കിയിരുന്നു.
പൈതൃക ടൂറിസം മന്ത്രാലയം വിവിധ സർക്കാർ വകുപ്പുകളുടെയും സ്വകാര്യ കമ്പനികളുടെയും സഹകരണത്തോടെയായിരുന്നു പരിപാടി സംഘടിപ്പിച്ചത്. വൃക്ഷത്തൈ നടീൽ, ശുചിത്വ കാമ്പയിൻ തുടങ്ങിയവയോടെയായിരുന്നു സമാപനം.
ആഭ്യന്തര വിനോദസഞ്ചാരത്തെ പ്രോത്സാഹിപ്പിക്കുന്നതിനും വിനിയോഗിക്കുന്നതിനുമായിരുന്നു എംപ്റ്റി ക്വാർട്ടർ ഫെസ്റ്റിവലിന്റെ ആദ്യ പതിപ്പിലൂലെ ലക്ഷ്യമിട്ടതെന്ന് ദോഫാർ ഗവർണറേറ്റിലെ ഡയറക്ടറേറ്റ് ജനറൽ ഓഫ് ഹെറിറ്റേജ് ആൻഡ് കൾച്ചറൽ ഡയറക്ടർ ജനറൽ ഖാലിദ് അബ്ദുല്ല അൽ അബ്രി പറഞ്ഞു. രാജ്യത്തിന് പുറത്തുനിന്നും അകത്ത് നിന്നുമുള്ള നിരവധി സഞ്ചാരികളെ ആകർഷിക്കാനും ഫെസ്റ്റിവലിലൂടെ സാധിച്ചെന്നും അദ്ദേഹം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.