ചരിത്രത്തിലേക്ക് വാതിൽ തുറന്ന് നാഷനൽ മ്യൂസിയം
text_fieldsസുൽത്താൻ അൽ യാറൂബിയുടെ വാളും ഖഞ്ചറും പ്രദർശനത്തിന്
മസ്കത്ത്: 1692 മുതൽ 1711 വരെ ഒമാൻ ഭരിച്ച ഇമാം സൈഫ് ബിൻ സുൽത്താൻ അൽ യാറുബിയുടെ വാളും ഖഞ്ചറും നാഷനൽ മ്യൂസിയത്തിലെ ഇസ്ലാം ഗാലറിയിൽ പ്രദർശനത്തിന് വെച്ചു. അൽ യാറൂബ രാജ വംശത്തിലെ രണ്ടാം ഇമാമായിരുന്നു സൈഫ് ബിൻ സുൽത്താൻ.
ഒമാൻ മുൻ ഭണാധികാരി സുൽത്താൻ ഖാബൂസ് ബിൻ സഈദിന്റെ ശേഖരത്തിൽനിന്നാണ് ഇവ മ്യൂസിയത്തിന് ലഭിച്ചത്. വാളിന്റെ പിടി ഒഴികെയുള്ള ഭാഗം ഡമസ്കസ് സ്റ്റീൽകൊണ്ടാണ് നിർമിച്ചിരിക്കുന്നത്. ഇവയുടെ രൂപ കൽപന ഏറെ സങ്കീർമായതിനാൽ 'നാൽപത് പടവ്'എന്നാണ് ഇത് അറിയപ്പെട്ടിരുന്നത്. ഇസ്ഫഹാനിലെ അസദുല്ലയാണ് വാൾ നിർമിച്ചിരിക്കുന്നത്. ഇദ്ദേഹത്തിന്റെ പേര് വാളിന്റെ മധ്യത്തിൽ സ്വർണ ലിപികളിൽ രേഖപ്പെടുത്തിയിട്ടുണ്ട്. 'അസദുല്ല 186ന്റെ പണി'എന്നാണ് വാളിൽ രേഖപ്പെടുത്തിയിരിക്കുന്നത്. ഹിജ്റ വർഷം 11-17 നൂറ്റാണ്ടുകൾക്കിടയിലെ വാൾ നിർമാണ ഗോത്രത്തില ഏറ്റവും പ്രമുഖനായിരുന്നു അസദുല്ല. 'ശൈഖ് സൈഫിന്റെ സ്വത്ത്', 'ഷാ അബ്ബാസ് കൊല്ലം
അഞ്ച് 'എന്നും വാളിൽ കൊത്തി വെച്ചിട്ടുണ്ട്.വാളിന്റെ പിടി സ്വർണവും ആനക്കൊമ്പും കൊണ്ടാണ് നിർമിച്ചിരിക്കുന്നത്. വാൾ ആരിൽ നിന്നും പിടിച്ചെടുത്തതല്ല. നിർമാതാവ് ഇമാമിന് നേരിട്ട് സമ്മാനിച്ചതാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.