അക്ബർ ട്രാവൽസിന്‍റെ പുതിയ ബ്രാഞ്ച് നാളെ റൂവിയിൽ തുടങ്ങും
text_fieldsമസ്കത്ത്: രാജ്യത്തെ പ്രമുഖ ട്രാവൽ ഗ്രൂപ്പായ അക്ബർ ട്രാവൽസിന്‍റെ നാലാമത്തെ ബ്രാഞ്ച് റൂവിയിൽ വെള്ളിയാഴ്ച പ്രവർത്തനമാരംഭിക്കുമെന്ന് മാനേജ്മെന്‍റ് അധികൃതർ വാർത്തസമ്മേളനത്തിൽ അറിയിച്ചു. ഇന്‍റർനാഷനൽ എയർ ട്രാൻസ്പോർട്ട് അസോസിയേഷനിൽ (അയാട്ട) രജിസ്റ്റർ ചെയ്ത അക്ബർ ട്രാവൽസിന്‍റെ ഒമാനിലെ നാലാമത്തെ ശാഖയാണിത്. മസ്കത്തിലും ഗൂബ്രയിലുമാണ് മറ്റുള്ളവ പ്രവർത്തിക്കുന്നത്. വിപുലീകരണത്തിന്റെ ഭാഗമായി സമീപഭാവിയിൽ ഒമാനിൽ അഞ്ചു പുതിയ ശാഖകൾകൂടി തുറക്കും.
അക്ബർ ട്രാവൽസിന് ലോകമെമ്പാടുമുള്ള 155 ശാഖകളുടെ ആഗോള ശൃംഖലയും മറ്റ് നെറ്റ്‌വർക്ക് സംവിധാനവുമുണ്ട്. ഇന്‍റർനാഷനൽ എയർ ട്രാൻസ്പോർട്ട് അസോസിയേഷനിൽ രജിസ്റ്റർ ചെയ്ത ശാഖകളുടെ എണ്ണത്തിന്റെ അടിസ്ഥാനത്തിൽ ഇന്ത്യയിലെ ഏറ്റവും വലിയ ട്രാവൽ ഏജൻസിയാണ് തങ്ങളെന്ന് അക്ബർ ഗ്രൂപ് ചെയർമാൻ കെ.വി. അബ്ദുൽ നാസർ പറഞ്ഞു. മിഡിലീസ്റ്റിൽ യു.എ.ഇ, ഒമാൻ, ഖത്തർ, സൗദി അറേബ്യ, ബഹ്‌റൈൻ എന്നിവിടങ്ങളിൽ ഓഫിസുകളും പ്രവർത്തിക്കുന്നുണ്ട്. ട്രാവൽ മേഖലയിൽ പ്രാദേശിക പ്രതിഭകളെ പരിപോഷിപ്പിക്കുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്യുക എന്നത് അക്ബർ ഗ്രൂപ്പിന്‍റെ ലക്ഷ്യങ്ങളിലൊന്നാണെന്ന് അക്ബർ ഗ്രൂപ് എക്സിക്യൂട്ടിവ് ഡയറക്ടർ അഷിയ നാസർ പറഞ്ഞു.
അവസരങ്ങൾ ഒരുക്കുകയും ഒമാൻ വിഷൻ 2040ന്‍റെ ഭാഗമാകുകയും ചെയ്യുക എന്നതാണ് ഇതിലൂടെ ലക്ഷ്യമിടുന്നതെന്നും അവർ പറഞ്ഞു. കോർപറേറ്റുകൾക്കും വ്യക്തികൾക്കും വേണ്ടിയുള്ള ഓൺലൈൻ, ഓഫ്‌ലൈൻ ടിക്കറ്റിങ് ഉൾപ്പെടുന്ന ഇകോം പ്ലാറ്റ്‌ഫോം, രാജ്യത്തിനുള്ളിലും പുറത്തേക്കുമുള്ള അവധിക്കാലയാത്ര, (അക്ബർ ഹോളിഡേയ്സ്), മൈസ്, ഡെസ്റ്റിനേഷൻ മാനേജ്മെന്റ് (അറേബ്യൻ യാത്രകൾ), മെഡിക്കൽ ടൂറിസം (ട്രാവോക്കർ), ഉംറ, വിദേശത്ത് പഠനം, അൽജസീറ എക്സ്ചേഞ്ച് തുടങ്ങി യാത്രാ മേഖലയുമായി ബന്ധപ്പെട്ട വിശാലമായി സേവനങ്ങളാണ് ഉപഭോക്താക്കൾക്കായി അക്ബർ ഗ്രൂപ് നൽകുന്നത്.
ആഗോളതലത്തിൽ വിപുലമായ ശൃംഖലയുള്ള അക്ബർ ഹോളിഡേയ്‌സിന് ഹണിമൂൺ, സാഹസിക യാത്ര, ഫാമിലി ട്രിപ്പുകൾ, വാരാന്ത്യ യാത്രകൾ എന്നിങ്ങനെ വിവിധതരം യാത്രക്കാർക്ക് അനുയോജ്യമായ പാക്കേജുകളാണുള്ളതെന്നും മാനേജ്മെന്‍റ് ഭാരവാഹികൾ പറഞ്ഞു. അക്ബർ ട്രാവൽസിന്റെ മെഡിക്കൽ ടൂറിസത്തിന്‍റെ ഭാഗമായുള്ള ട്രാവോക്യുറിലൂടെ വിവിധ രാജ്യങ്ങളിലുള്ള പ്രമുഖ ആരോഗ്യസ്ഥാപനങ്ങളുമായി സഹകരിച്ച് ഉപഭോക്താക്കൾക്ക് മികച്ച പാക്കേജിലൂടെ, അവരുടെ ആവശ്യങ്ങൾ നിറവേറ്റാനും സഹായിക്കുന്നു.
വിവിധ നഗരങ്ങളിൽനിന്നുള്ള ടിക്കറ്റുകൾ, താമസം, വിസ സേവനങ്ങൾ എന്നിവ ഉൾക്കൊള്ളുന്ന 'സ്റ്റാൻഡേഡ്', 'സ്പെഷൽ', 'പ്രീമിയം' ഉംറ ട്രാവൽ പാക്കേജുകളും അക്ബർ ട്രാവൽസ് നൽകിവരുന്നുണ്ട്. എയർകണ്ടീഷൻ ചെയ്ത മുറികൾ, ആരോഗ്യകരമായ ഭക്ഷണം, സുഖകരമായ യാത്ര ഉറപ്പാക്കാൻ പ്രാദേശിക ഗതാഗതം എന്നിവ പാക്കേജുകളിൽ ഉൾപ്പെടുന്നു.
അക്ബർ ഗ്രൂപ് എക്സിക്യൂട്ടിവ് ഡയറക്ടർ ആഷിയ നാസർ, അക്ബർ ട്രാവൽസ് മിഡിലീസ്റ്റ് വൈസ് പ്രസിഡന്‍റ് സന്തോഷ് ചെറിയാൻ, ഒമാൻ റീജനൽ മാനേജർ സുധീർ കല്യാട്ട്, ബ്രാഞ്ച് മാനേജർ വി. അനിൽ തുടങ്ങിയവർ വാർത്തസമ്മേളനത്തിൽ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.