കോവിഡിെൻറ അടുത്ത ഘട്ടം: മുൻകരുതലെടുക്കാൻ സുൽത്താെൻറ നിർദേശം
text_fieldsമസ്കത്ത്: മഹാമാരിയുടെ അടുത്ത ഘട്ടത്തെ നേരിടുന്നതിനുള്ള മുൻ കരുതൽ നടപടികൾ കൈക്കൊള്ളാൻ ഭരണാധികാരി സുൽത്താൻ ഹൈതം ബിൻ ത്വാരിഖ് കോവിഡ് സുപ്രീംകമ്മിറ്റിക്ക് നിർദേശം നൽകി. പൊതുജനാരോഗ്യം സുരക്ഷിതമാക്കുന്നതിന് ഒപ്പം സർക്കാർ വകുപ്പുകളുടെ പ്രവർത്തനങ്ങളുടെ സുസ്ഥിരത ഉറപ്പാക്കുന്ന രീതിയിലും വേണം നടപടികൾ കൈകൊള്ളാനെന്നും സലാലയിലെ അൽ മാമൂറ കൊട്ടാരത്തിൽ സുപ്രീം കമ്മിറ്റിയുടെ യോഗത്തിൽ അധ്യക്ഷത വഹിച്ച് സംസാരിച്ച സുൽത്താൻ പറഞ്ഞു.
രാജ്യത്തെ കോവിഡ് സ്ഥിതിഗതികളും യോഗത്തിൽ അവലോകനം ചെയ്തു. രോഗികളുടെ കുറവിന് ദൈവത്തിന് നന്ദി പറഞ്ഞ സുൽത്താൻ ദേശീയ വാക്സിനേഷൻ യജ്ഞത്തിെൻറ പുരോഗതിയിൽ സംതൃപ്തി പ്രകടിപ്പിക്കുകയും ചെയ്തു. കൃത്യമായ സമയത്തുള്ള സുപ്രീം കമ്മിറ്റിയുടെ തീരുമാനങ്ങളാണ് രോഗവ്യാപനത്തിലെ കുറവിന് കാരണം. ഇതോടൊപ്പം എല്ലാ മന്ത്രാലയങ്ങളുടെയും പ്രത്യേകിച്ച് ആരോഗ്യ മന്ത്രാലയത്തിെൻറ പ്രയത്നങ്ങളും ജനങ്ങൾ സുപ്രീം കമ്മിറ്റി നിർദേശങ്ങൾ അനുസരിച്ചതും രോഗ വ്യാപനത്തിലെ കുറവിന് വഴിയൊരുക്കി.
സ്വദേശികൾക്കും വിദേശികൾക്കും ഒമാനിലെ വിവിധ ഗവർണറേറ്റുകളിൽ സേവനങ്ങളും ആരോഗ്യ പരിചരണങ്ങളും ലഭ്യമാക്കിയ എല്ലാ സർക്കാർ, സ്വകാര്യ സ്ഥാപനങ്ങൾക്കും സുൽത്താൻ രാജകീയ നന്ദി അറിയിക്കുകയും ചെയ്തു. ലോക്ഡൗണുകളും സഞ്ചാരവിലക്കുകളുമടക്കം നിർദേശങ്ങളും വിജയകരമായി നടപ്പിലാക്കാൻ മിലിട്ടറി, സുരക്ഷാ വിഭാഗങ്ങളെടുത്ത പരിശ്രമങ്ങൾ വിലമതിക്കാൻ കഴിയാത്തതാണെന്നും സുൽത്താൻ പറഞ്ഞു. വാക്സിനേഷനിൽ സഹകരിക്കാൻ എല്ലാ വിഭാഗം ജനങ്ങളോടും സുൽത്താൻ ആവശ്യപ്പെടുകയും ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.