Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightകോവിഡ്​ രോഗികളുടെ...

കോവിഡ്​ രോഗികളുടെ എണ്ണം ഒരാഴ്​ചയായി നൂറിൽ താഴെ

text_fields
bookmark_border
കോവിഡ്​ രോഗികളുടെ എണ്ണം ഒരാഴ്​ചയായി നൂറിൽ താഴെ
cancel

മസ്​കത്ത്​: ഒമാനിലെ പുതിയ കോവിഡ്​ രോഗികളുടെ എണ്ണം കഴിഞ്ഞ ഒരാഴ്​ചയായി നൂറിൽ താഴെയായി തുടരുന്നു. 70 പേർക്കാണ്​ ഏറ്റവും ഒടുവിലായി രോഗം സ്ഥിരീകരിച്ചത്​. ഇതോടെ മൊത്തം രോഗികളുടെ എണ്ണം 1,28,633 ആയി. കഴിഞ്ഞ ചൊവ്വാഴ്​ചയാണ്​ ഏഴു മാസത്തെ ഇടവേളക്കുശേഷം രോഗികളുടെ എണ്ണം ആദ്യമായി നൂറിൽ താഴെയെത്തിയത്​.

അന്ന്​ 93 പേർക്കും ബുധനാഴ്​ച 54 പേർക്കുമാണ്​ രോഗം സ്ഥിരീകരിച്ചത്​. വ്യാഴാഴ്​ച മുതൽ ശനിയാഴ്​ച വരെ ദിവസം ശരാശരി 60 എന്ന തോതിൽ 182 പേർ കോവിഡ്​ ബാധിതരായി.

174 പേർ കൂടി രോഗമുക്തരായതായും ആരോഗ്യ മന്ത്രാലയം ചൊവ്വാഴ്​ച പുറത്തുവിട്ട അറിയിപ്പിൽ പറയുന്നു. 1,21,356 പേർക്കാണ്​ ഇതുവരെ രോഗം ഭേദമായത്​.

94.3 ശതമാനമാണ്​ രോഗമുക്​തി നിരക്ക്​. രണ്ടുപേർ കൂടി മരിച്ചു. ഇതോടെ ആകെ മരണസംഖ്യ 1497 ആയി.

11 പേരെ കൂടി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. 85 പേരാണ്​ആശുപത്രികളിൽ ചികിത്സയിലുള്ളത്. ​ഇതിൽ 34 പേർ തീവ്രപരിചരണ വിഭാഗത്തിലാണ്​​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Covid patients
News Summary - The number of Covid patients is less than 100 in a week
Next Story