സ്വദേശി തൊഴിലന്വേഷകരുടെ എണ്ണം ഇരട്ടിയായി
text_fieldsമസ്കത്ത്: സ്വദേശി തൊഴിലന്വേഷകരുടെ എണ്ണം ഇരട്ടിയായതായി കണക്കുകൾ. ഈ വർഷം ഏപ്രിൽ, േമയ് കാലയളവിൽ 2.3 ശതമാനത്തിൽ നിന്ന് 4.9 ശതമാനമായി ഉയർന്നതായാണ് ദേശീയ സ്ഥിതിവിവര കേന്ദ്രത്തിന്‍റെ കണക്കുകൾ വ്യക്തമാക്കുന്നത്.
ഹയർ എജുക്കേഷൻ ഡിപ്ലോമയുള്ളവരാണ് തൊഴിലന്വേഷകരിൽ ഉയർന്ന ശതമാനവും. 17.4 ശതമാനമാണ് ഇവരുടെ എണ്ണം. ബാച്ച്ലർ ബിരുദ യോഗ്യതയുള്ളവരുടെ എണ്ണം 12.9 ശതമാനമാണ്. 30 വയസ്സിൽ താഴെയുള്ള യുവാക്കളുടെ വിഭാഗമാണ് ഇത്.
മുസന്ദം ഗവർണറേറ്റിലാണ് തൊഴിലന്വേഷകർ ഏറ്റവും കൂടുതൽ. ദാഹിറ ഗവർണറേറ്റാണ് അടുത്ത സ്ഥാനത്ത്. തൊഴിലന്വേഷകർ ഏറ്റവും കുറവ് മസ്കത്ത് ഗവർണറേറ്റിലാണ്. തൊട്ടടുത്ത സ്ഥാനത്ത് അൽ വുസ്താ ഗവർണറേറ്റാണ്.
omanomമുസന്ദമിൽ 9.2 ശതമാനം, ദാഹിറയിൽ 8.7 ശതമാനം, വടക്കൻ ബാത്തിനയിൽ 7.3 ശതമാനം, തെക്കൻ ബാത്തിനയിൽ 7.2 ശതമാനം എന്നിങ്ങനെയാണ് തൊഴിലന്വേഷകരുടെ ശതമാനം. ഈ വർഷം ഏപ്രിൽ അവസാനത്തെ കണക്ക് പ്രകാരം സോഷ്യൽ ഇൻഷുറൻസ് പൊതുഅതോറിറ്റിയിലും പി.ഡി.ഒ ഒമാൻ പെൻഷൻ ഫണ്ടിലും രജിസ്റ്റർ ചെയ്ത 2.55 ലക്ഷം സ്വദേശികളാണ് സ്വകാര്യ മേഖലയിൽ തൊഴിലെടുക്കുന്നത്.
2020 ഏപ്രിലുമായി താരതമ്യപ്പെടുത്തുേമ്പാൾ സ്വകാര്യ മേഖലയിലെ സ്വദേശികളുടെ എണ്ണം 1.6 ശതമാനം കുറവാണ്. അതേസമയം, പെൻഷൻ ഫണ്ടുകളിൽ രജിസ്റ്റർ ചെയ്യാത്തവരുടെ കണക്കുകൾ ലഭ്യമല്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.