വിമാനയാത്രികരുടെ എണ്ണത്തിൽ തുടർച്ചയായ രണ്ടാം മാസത്തിലും വർധന
text_fieldsമസ്കത്ത്: വിമാനമാർഗം വഴി ഒമാനിലെത്തുന്ന യാത്രക്കാരുടെ എണ്ണത്തിൽ തുടർച്ചയായ രണ്ടാംമാസത്തിലും വർധന. ഒക്ടോബറിൽ 1,84,095 യാത്രക്കാരാണ് സുൽത്താനേറ്റിൽ എത്തിയത്.
1,66,302 പേർ രാജ്യത്തിന് പുറത്തേക്ക് പോകുകയും ചെയ്തു. ദേശീയ സ്ഥിതി വിവരകേന്ദ്രത്തിെൻറ കണക്കിലാണ് ഇക്കാര്യം പറയുന്നത്.
സെപ്റ്റംബറിൽ 1,71,494 പേർ ഒമാനിൽ എത്തിയപ്പോൾ 1,21,187പേർ പുറത്തേക്ക് പോകുകയും ചെയ്തു. ആഗസ്റ്റ് മാസവുമായി താരതമ്യം ചെയ്യുമ്പോൾ രാജ്യത്ത് എത്തുന്നവരുടെ എണ്ണത്തിൽ വർധനയാണുണ്ടായിരിക്കുന്നത്. 1,27,575 പേരാണ് ആഗസ്റ്റ് മാസത്തിൽ ഒമാനിൽ എത്തിയിരുന്നത്. രാജ്യത്തുനിന്ന് പുറത്തേക്കു പോകുന്നവരേക്കാൾ കൂടുതലാണ് ഇവിടേക്ക് എത്തുന്നവരെന്ന് കണക്കുകൾ സൂചിപ്പിക്കുന്നു.
2020ലെ അവസാനവുമായി താരതമ്യംചെയ്യുമ്പോൾ കഴിഞ്ഞ മൂന്നു മാസം വിദേശ തൊഴിലാളികളുടെ എണ്ണത്തിലും ക്രമാനുഗതമായ വളർച്ചയാണ് ഉണ്ടായിരിക്കുന്നത്. ഈ വർഷം ഒക്ടോബറിൽ 1.358 ദശലക്ഷം വിദേശ തൊഴിലാളികളാണുണ്ടായിരുന്നെങ്കിൽ നവംബറിൽ അത് 1.382 ദശലക്ഷമായി ഉയർന്നു. സെപ്റ്റംബറിലെ 1.339 ദശലക്ഷത്തിൽനിന്നാണ് ഈ ഉയർച്ച.
2020 അവസാനത്തോടെ രാജ്യത്ത് 1.443 ദശലക്ഷം വിദേശ തൊഴിലാളികളാണുണ്ടായിരുന്നത്. ബംഗ്ലാദേശി പൗരന്മാരാണ് ഒമാനിലെ ഏറ്റവും വലിയ വിദേശ തൊഴിലാളികളായുള്ളത്-5,25,296. തൊട്ടുപിന്നിൽ ഇന്ത്യക്കാരും (4,60,224) പാകിസ്താനികളും (1,86,629) ആണ്.
![Girl in a jacket](https://www.madhyamam.com/h-library/newslettericon.png)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.