'ബിനാലെ ആർട്ടെ 2022' മനം കവർന്ന് ഒമാൻ പവിലിയൻ
text_fieldsമസ്കത്ത്: ഇറ്റലിയിൽ നടക്കുന്ന 'ബിനാലെ ആർട്ടെ 2022'ലെ ഒമാൻ പവിലിയൻ സന്ദർശകരുടെ മനം കവരുന്നു. സുൽത്താനേറ്റിന്റെ സംസ്കാരവും വൈവിധ്യവും സർഗാത്മകതയും പ്രതിഫലിപ്പിക്കുന്ന രീതിയിലാണ് പവിലിയൻ ഒരുക്കിയിട്ടുള്ളത്. ദിനേനെ നിരവധിപേരാണ് ഇവിടെ എത്തുന്നത്. ആദ്യമായാണ് ഒമാൻ ഇറ്റലിയിൽ നടക്കുന്ന ബിനാലെയിൽ പങ്കെടുക്കുന്നത്.
ഒമാനി കലാകാരന്മാർക്ക് തങ്ങളുടെ കഴിവുകൾ ലോകത്തിന് മുന്നിൽ അവതരിപ്പിക്കാൻ ബിനാലെ മികച്ച അവസരമാണെന്ന് സാംസ്കാരിക, കായിക, യുവജന മന്ത്രാലയത്തിന്റെ സാംസ്കാരിക അണ്ടർ സെക്രട്ടറിയും ഒമാൻ പവിലിയൻ കമീഷണർ ജനറലുമായ സയ്യിദ് സഈദ് ബിൻ സുൽത്താൻ അൽ ബുസൈദി ഒമാൻ വാർത്ത ഏജൻസിയോട് പറഞ്ഞു. ബിനാലെയിലെ പങ്കാളിത്തം ഒമാനി സർഗാത്മക സൃഷ്ടികളുടെ വളർച്ചക്ക് സഹായകമാകുമെന്ന് അൽ ബുസൈദി പറഞ്ഞു. നവംബറിൽ ബിനാലെ ആർട്ടെ സമാപിച്ചു കഴിഞ്ഞാൽ ഇവിടെ ഒരുക്കിയ കലാസൃഷ്ടികൾ കൊണ്ട് ചില ഗവർണറേറ്റുകളിലെ പ്രദർശനങ്ങൾ നടത്തുമെന്നും അദ്ദേഹം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.