വാക്സിനേഷൻ നിർബന്ധമാക്കുന്നതിെൻറ സാധ്യതകൾ ചർച്ച ചെയ്തു
text_fieldsമസ്കത്ത്: ജി.സി.സി രാഷ്ട്രങ്ങളിലെ ആരോഗ്യമന്ത്രാലയം അണ്ടർ സെക്രട്ടറിമാർ ഒാൺലൈനിൽ യോഗം ചേർന്നു. കോവിഡ് സാഹചര്യങ്ങളെ കുറിച്ച് ചർച്ച ചെയ്യാൻ ഇത് 15ാം തവണയാണ് യോഗം ചേരുന്നത്. ഒമാനെ പ്രതിനിധാനംചെയ്ത് മന്ത്രാലയം അണ്ടർ സെക്രട്ടറി ഡോ. മുഹമ്മദ് അൽ ഹുസ്നി പെങ്കടുത്തു. ഒാരോ രാജ്യത്തിലെയും കോവിഡ് സാഹചര്യങ്ങളും കൈക്കൊണ്ട പ്രതിരോധ നടപടികളും ഭാവിപരിപാടികളും യോഗത്തിൽ ചർച്ച ചെയ്തു.
ഒാരോ രാജ്യത്തെയും കോവിഡ് വാക്സിൻ വിതരണവുമായി ബന്ധപ്പെട്ട ഏറ്റവും പുതിയ കണക്കുകളും യോഗം വിലയിരുത്തി. ഇൻസ്റ്റിറ്റ്യൂഷനൽ ക്വാറൻറീൻ മാന്വൽ, നിർബന്ധിത കോവിഡ് വാക്സിനേഷൻ, വാക്സിനെ കുറിച്ച അവബോധം വളർത്തുന്നതിന് സ്വകാര്യമേഖലയുടെ പങ്കാളിത്തം തേടൽ തുടങ്ങിയ കാര്യങ്ങളും ചർച്ച ചെയ്തു. രോഗവ്യാപനം തടയുന്നതിനുള്ള ആരോഗ്യപ്രവർത്തകരുടെ പരിശ്രമങ്ങളെ അണ്ടർ സെക്രട്ടറിമാർ പ്രകീർത്തിച്ചു. മുൻകരുതൽ നടപടികൾ പാലിക്കണമെന്നും ഉൗഹാപോഹങ്ങൾക്ക് ചെവികൊടുക്കുകയോ പ്രചരിപ്പിക്കുകയോ ചെയ്യരുതെന്നും അധികൃതർ ഉണർത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.