പ്രീ വാറ്റ് വിൽപന പൊടിപൊടിക്കുന്നു; ജ്വല്ലറികളിൽ വൻ തിരക്ക്
text_fieldsമസ്കത്ത്: ഇൗ മാസം 16 മുതൽ ഒമാനിൽ 'വാറ്റ്'നിയമം നിലവിൽ വരാനിരിക്കെ വിവിധ ജ്വല്ലറികളിൽ വൻ തിരക്ക്. അഞ്ച് ശതമാനം വാറ്റ് വരുന്നേതാടെ സ്വർണവിലയിലുണ്ടാകുന്ന വർധനവ് ഒഴിവാക്കാനാണ് ആഭരണങ്ങൾ വാങ്ങുന്നത്. പ്രമുഖ ജ്വല്ലറികളിൽ വാരാന്ത്യത്തിൽനിന്ന് തിരിയാനിടമില്ലാത്ത വിധത്തിലുള്ള തിരക്കാണ് അനുഭവപ്പെട്ടത്.ചില ജ്വല്ലറികളിൽ ഉത്സവ സീസണിലുണ്ടാവുന്നതിലും കൂടുതൽ വിൽപനയാണ് കഴിഞ്ഞ ദിവസങ്ങളിൽ നടന്നത്. സ്വർണവിലയിലെ കുറവും തിരക്ക് വർധിക്കാൻ കാരണമായിട്ടുണ്ട്.വരും ദിവസങ്ങളിൽ തിരക്ക് വർധിക്കാൻ സാധ്യതയുണ്ടെന്ന് പ്രമുഖ ജ്വല്ലറികളുമായി ബന്ധപ്പെട്ടവർ പറയുന്നു. നിലവിൽ ജ്വല്ലറികളിൽ ഇരട്ടി വ്യാപാരമാണ് നടക്കുന്നത്. ഇൗ വാരാന്ത്യത്തോടെ വ്യാപാരം മൂന്ന് മടങ്ങും നാലു മടങ്ങും വർധിക്കാൻ സാധ്യതയുണ്ടെന്നാണ് വ്യാപാരികൾ പറയുന്നത്.
സ്വർണ വിലയിലും കഴിഞ്ഞ ആറ് മാസത്തിനുള്ളിലെ ഏറ്റവും കുറഞ്ഞ നിരക്കാണ് നിലവിലുള്ളത്. ഗ്രാമിന് 21.250 റിയാലാണ് ആണ് ശനിയാഴ്ച ജ്വല്ലറികൾ ഇൗടാക്കിയത്. കഴിഞ്ഞ് ഒക്ടോബറിൽ സ്വർണ വില ഗ്രാമിന് 24 റിയാൽ വരെ എത്തിയിരുന്നു. ഉപഭോക്താക്കളെ ആകർഷിക്കാൻ ചില ജ്വല്ലറികൾ പ്രത്യേക ഒാഫറുകളും പ്രഖ്യാപിച്ചിട്ടുണ്ട്. വാറ്റ് നിലവിൽ വരുന്നതോടെ ഒരു ഗ്രാം സ്വർണത്തിന് 1.200 ബൈസവരെ വർധിക്കാൻ സാധ്യതയുണ്ട്. സ്കൈ ജ്വല്ലറി അടക്കം ചില ജ്വല്ലറികൾ അടച്ചതും മറ്റിടങ്ങളിൽ തിരക്ക് വർധിക്കാൻ കാരണമായിട്ടുണ്ട്. വില വർധന മുന്നിൽ കണ്ട് സ്വർണം വാങ്ങാൻ പണം കരുതി വെച്ചവർ വൻേതാതിൽ വാങ്ങി കൂട്ടുന്നുണ്ട്. പലരും ഏറ്റവും നല്ല നിക്ഷേപമായാണ് സ്വർണത്തെ കാണുന്നത്.
കഴിഞ്ഞ ദിവസങ്ങളിൽ മലബാർ ജ്വല്ലറിയുടെ ശാഖകളിൽ 100 ശതമാനത്തിലധികം വ്യാപാരം അധികം നടന്നതായി റീജനൽ ഹെഡ് നജീബ് 'ഗൾഫ് മാധ്യമ'ത്തോട് പറഞ്ഞു. അടുത്ത ആഴ്ച തിരക്ക് വർധിക്കാൻ സാധ്യതയുണ്ടെന്നും വ്യാപാരം 300 ശതമാനം മുതൽ 400 ശതമാനം വരെ എത്താൻ സാധ്യതയുണ്ടെന്നും അദ്ദേഹം പറഞ്ഞു.രാത്രി ലോക്ഡൗൺ കാരണം പകൽ ആളുകൾ എത്തുന്നുണ്ട്. തിരക്ക് മുൻ നിർത്തി കൂടുതൽ ജീവനക്കാരെയെത്തിച്ചിട്ടുണ്ട്. വിവിധ ഇനം ആഭരണങ്ങളുടെ സ്റ്റോക്കും എത്തിച്ചിട്ടുണ്ട്. പ്രീ വാറ്റ് ആനുകൂല്യം ഉപയോഗപ്പെടുത്താൻ മാർച്ച് ആദ്യം മുതൽ മുൻകൂർ ബുക്കിങ്ങും ആരംഭിച്ചിരുന്നു. ഇതിനും ഉപഭോക്താക്കളിൽ നിന്ന് നല്ല പിന്തുണയാണ് ലഭിച്ചത്.
ഏപ്രിൽ ഒന്നു മുതൽ 15 വരെ കാലയളവിൽ സ്വർണ വാങ്ങുന്നവർക്ക് പ്രത്യേക ആനുകൂല്യങ്ങളും നൽകുന്നുണ്ട്. 300 റിയാലിെൻറ വജ്രാഭരണങ്ങൾ വാങ്ങുന്നവർക്ക് സ്വർണ നാണയം സൗജന്യമായി നൽകും. ഇപ്പോൾ സ്വർണം വാങ്ങുന്നവർക്ക് ഇന്ത്യയിലേക്കാൾ കുറഞ്ഞ നിരക്കിന് വാങ്ങാൻ കഴിയുമെന്നും അദ്ദേഹം പറഞ്ഞു.
പ്രീ വാറ്റ് ആനുകൂല്യം ഉപയോഗപ്പെടുത്തുന്നവർക്ക് ഇന്ത്യയെ അപേക്ഷിച്ച് 10 മുതൽ 15 ശതമാനം വരെ പണം ലാഭിക്കാനാവും. ഇന്ത്യയിൽ നിലവിൽ ഇറക്കുമതി നികുതി അടക്കം സ്വർണത്തിന് 18 ശതമാനത്തോളം നികുതി ഇൗടാക്കുന്നുണ്ട്.ഒമാനിൽ വാറ്റ് നൽകിയാൽ പോലും അഞ്ച് ശതമാനത്തിന് മുകളിൽ ഇന്ത്യയെ അപേക്ഷിച്ച് വില കുറവ് അനുഭവപ്പെടുമെന്നും നജീബ് പറഞ്ഞു.
സ്വർണത്തിന് പുറമെ ഇലക്ട്രോണിക്സ്, ഹോം അപ്ലയൻസസ്, ആേട്ടാമൊബൈൽ, ബിൽഡിങ് മെറ്റീരിയൽ തുടങ്ങി വിവിധ മേഖലകളിലും പ്രീ വാറ്റ് വിൽപന പൊടിപൊടിക്കുന്നുണ്ട്.ഉയർന്ന വിലക്കുള്ള ഇലക്ട്രോണിക്സ്, ഹോം അപ്ലയൻസസ് സാധനങ്ങൾ ധാരാളമായി വിറ്റുപോകുന്നുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.