പ്രസിഡന്റും പത്നിയും ഗ്രാൻഡ് മോസ്ക് സന്ദർശിച്ചു
text_fieldsമസ്കത്ത്: ജർമൻ പ്രസിഡന്റ് ഡോ. ഫ്രാങ്ക് വാൾട്ടർ സ്റ്റെയിൻമിയറും ഭാര്യയും സുൽത്താൻ ഖാബൂസ് ഗ്രാൻഡ് മോസ്ക് സന്ദർശിച്ചു. വിവിധ ഒമാനി, ഇസ്ലാമിക വാസ്തുവിദ്യ രൂപകൽപനകളെ അടിസ്ഥാനമാക്കിയാണ് മസ്ജിദ് നിർമിച്ചതെന്ന് അദ്ദേഹത്തിന് വിശദീകരിച്ചു. ദാഖിലിയ ഗവർണറേറ്റിലെ മന വിലായത്തിലെ ‘ഒമാൻ എക്രോസ് ഏജസ് മ്യൂസിയ’വും നിസ്വ ഫോർട്ടും ഇരുവരും സന്ദർശിച്ചിരുന്നു.
മ്യൂസിയത്തിന്റെ വിവിധ ഡിവിഷനുകളിൽ പര്യടനം നടത്തുകയും അതേക്കുറിച്ചുള്ള സംക്ഷിപ്ത വിവരണം കേൾക്കുകയും ചെയ്തു. ഒമാനി ചരിത്രത്തിന്റെ ആഴവും ആധികാരികതയും വ്യക്തമാക്കുന്ന പുരാതന വസ്തുക്കളും കൈയെഴുത്തുപ്രതികളും അവർ ശ്രദ്ധിച്ചു. മ്യൂസിയത്തിന്റെ സവിശേഷതയായ ആധുനിക സംവേദനാത്മക സാങ്കേതികവിദ്യകളെക്കുറിച്ചും വിവിധ വിഭാഗങ്ങളിലെ സന്ദർശകർക്കായി മ്യൂസിയം നൽകുന്ന സേവനങ്ങളെക്കുറിച്ചും അവർ മനസ്സിലാക്കുകയും സീനിയർ വിസിറ്റേഴ്സ് രജിസ്റ്ററിൽ ഒപ്പും വെച്ചാണ് ഇരുവരും മടങ്ങിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.