സവാളയുടെ വിലകുതിപ്പ് തുടരുന്നു
text_fieldsമത്ര: അടുക്കളബജറ്റ് താളംതെറ്റിച്ച് സവാളയുടെ വിലകുതിപ്പ് തുടരുന്നു. വിപണിയില്‍ ഏറെ ആവശ്യക്കാരുള്ള ഇന്ത്യന്‍ സവാളയുടെ വരവ് നിലച്ചതാണ് വില ക്രമാതീതമായി വർധിക്കാൻ കാരണമായത്. ഇത് പ്രവാസികളടക്കമുള്ള ഉപഭോക്താക്കളെ ഒന്നടങ്കം ബാധിച്ചിരിക്കുകയാണ്. കിലോ 200 ബൈസ ഉണ്ടായിരുന്ന സവാളക്കിപ്പോള് 600,700 ബൈസ എന്ന നിലയിലേക്ക് ചില്ലറ വില്പന എത്തിയിരിക്കുകയാണ്.
20കിലോ തൂക്കംവരുന്ന ഇന്ത്യന്‍ സവാളപ്പെട്ടിക്കി 11 റിയാലാണ് മൊത്തവില. രുചിയിലും ഗുണമേന്മയിലും മുന്നിട്ടു നില്ക്കുന്നതിനാല് ഏറെ ആവശ്യക്കാരുള്ള ഇന്ത്യന്‍ സവാളയുടെ കയറ്റുമതിക്ക് താല്‍ക്കാലികമായി നിരോധനം നിലനില്‍ക്കുന്നതിനാല്‍ വിപണിയില്‍ ഇന്ത്യന്‍ സവാളക്കി ക്ഷാമം നേരിടുകയാണ്.
ഇന്ത്യന്‍ സവാളയോട് അല്പമെങ്കിലും രുചിയില്‍ സാമ്യമുള്ള പാകിസ്താന് ഉള്ളിക്കും തീവിലയാണ്. പാകിസ്താന് സവാള 20കിലോ ചാക്കിന് മൊത്തവില ഒമ്പത് റിയാലാണ്. നേരത്തെ അത് 2.800 ആയിരുന്നു. ഗുണവും മണവുമുള്ളതുകൊണ്ടുതന്നെ പാചകത്തിന് സൗകര്യവുമായതിനാല് പ്രവാസികളും സ്വദേശികളുമൊക്കെ ഇന്ത്യന്‍ സവാളയാണ് തിരഞ്ഞെടുക്കാറുള്ളത്.
അതുകൊണ്ടുതന്നെ സവാളയുടെ ക്ഷാമവും വിലക്കയറ്റവും ഭക്ഷണ നിര്‍മാണരംഗത്ത് വലിയ പ്രയാസമുണ്ടാക്കുന്നു. ഇന്ത്യക്കിപുറമെ ഇറാന്, പാക്കിസ്താന്, തുര്‍ക്കിയ, ചൈന തുടങ്ങിയ രാജ്യങ്ങളില്‍നിന്നും സവാള വിപണിയിലേക്കെത്താറുണ്ടെങ്കിലും അവയ്ക്കൊന്നും ഇന്ത്യന്‍ സവാളക്കുള്ളത്ര ആവശ്യക്കാരില്ല. വില വര്‍ധനയും ക്ഷാമവും ഹോട്ടല്‍, കഫ്റ്റീറിയ, മെസ് തുടങ്ങിയവയുടെ നടത്തിപ്പുകാരെയും പ്രതിസന്ധിയിലെത്തിച്ചിരിക്കുകയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.