Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightമ​ഴ തു​ട​രു​ന്നു;...

മ​ഴ തു​ട​രു​ന്നു; വാ​ദി​ക​ൾ നി​റ​ഞ്ഞൊ​ഴു​കി

text_fields
bookmark_border
മ​ഴ തു​ട​രു​ന്നു; വാ​ദി​ക​ൾ നി​റ​ഞ്ഞൊ​ഴു​കി
cancel

മ​സ്ക​ത്ത്​: ന്യൂ​ന​മ​ർ​ദ​ത്തി​ന്‍റെ ഭാ​ഗ​മാ​യി രാ​ജ്യ​ത്തെ വി​വി​ധ പ്ര​ദേ​ശ​ങ്ങ​ളി​ൽ മ​ഴ തു​ട​രു​ന്നു. ക​ന​ത്ത കാ​റ്റി​ന്‍റെ​യും ഇ​ടി​യു​ടെ​യും അ​ക​മ്പ​ടി​യോ​ടെ​യാ​ണ്​ മ​ഴ കോ​രി​ച്ചൊ​രി​യു​ന്ന​ത്.

പ​ല​യി​ട​ത്തും വാ​ദി​ക​ൾ നി​റ​ഞ്ഞൊ​ഴു​കു​ക​യാ​ണ്. വി​വി​ധ ഇ​ട​ങ്ങ​ളി​ൽ റോ​ഡു​ക​ളി​ൽ വെ​ള്ളം ക​യ​റി​യി​ട്ടു​ണ്ട്. ​ഉ​ച്ച​ക്കു​ശേ​ഷ​മാ​ണ്​ മ​ഴ തി​മി​ർ​ത്തു​പെ​യ്ത​ത്. ജ​അ​ലാ​ൻ ബാ​നി ബൂ​അ​ലി, ഖു​റി​യാ​ത്ത്, അ​മീ​റാ​ത്ത്, ബ​റ​ക്ക, ശി​നാ​സ്​ തു​ട​ങ്ങി​യ സ്ഥ​ല​ങ്ങ​ളി​ൽ സാ​മാ​ന്യം ഭേ​ദ​പ്പെ​ട്ട മ​ഴ​യാ​ണ്​ ല​ഭി​ച്ച​ത്.

അ​തേ​സ​മ​യം, മു​സ​ന്ദം, ബു​റൈ​മി, തെ​ക്ക്​-​വ​ട​ക്ക്​ ബാ​ത്തി​ന, ദാ​ഹി​റ, മ​സ്‌​ക​ത്ത് എ​ന്നീ ഗ​വ​ർ​ണ​റേ​റ്റു​ക​ളി​ലും അ​ൽ ഹ​ജ​ർ പ​ർ​വ​ത​പ്ര​ദേ​ശ​ങ്ങ​ളി​ലും മ​ഴ ഞാ​യ​റാ​ഴ്ച വ​രെ തു​ട​രാ​ൻ സാ​ധ്യ​ത​യു​ണ്ടെ​ന്നാ​ണ്​ കാ​ലാ​വ​സ്ഥ നി​രീ​ക്ഷ​ണ കേ​ന്ദ്രം അ​റി​യി​ച്ചി​രി​ക്കു​ന്ന​ത്​.

വി​വി​ധ ഇ​ട​ങ്ങ​ളി​ൽ 20 മു​ത​ൽ 60 മി​ല്ലി​മീ​റ്റ​ർ വ​രെ മ​ഴ ല​ഭി​ച്ചേ​ക്കും. വാ​ദി​ക​ൾ നി​റ​ഞ്ഞൊ​ഴു​കാ​ൻ സാ​ധ്യ​ത​യു​ണ്ട്. 20 മു​ത​ൽ 55 കി.​മീ​റ്റ​ർ വേ​ഗ​ത്തി​ലാ​യി​രി​ക്കും കാ​റ്റ്​ വീ​ശു​ക. പൊ​ടി ഉ​യ​രാ​ൻ സാ​ധ്യ​ത​യു​ള്ള​തിനാൽ ദൂ​ര​ക്കാ​ഴ്ചയെയും ബാധിച്ചേക്കും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:rain
News Summary - The rain continues; Plaintiffs flooded in
Next Story