തിരിച്ചടികളിൽനിന്ന് കരകയറാതെ റിയൽ എസ്റ്റേറ്റ് രംഗം
text_fieldsമസ്കത്ത്: കോവിഡും വിദേശികളുടെ മടങ്ങിപ്പോക്കുമുയർത്തുന്ന വെല്ലുവിളികളിൽനിന്ന് കരകയറാതെ റിയൽ എസ്റ്റേറ്റ് രംഗം. സ്വദേശിവത്കരണത്തിന് ആക്കംകൂട്ടിയതടക്കം കാരണങ്ങളാൽ റിയൽ എസ്റ്റേറ്റ് രംഗം പ്രതിസന്ധിയിലായിരിക്കുേമ്പാഴാണ് കോവിഡ് കൂടി കടന്നെത്തിയത്. ഇതോടെ വിദേശികളുടെ മടക്കത്തിന് ആക്കംകൂടി. നിലവിൽ ആവശ്യമുള്ളതിനെക്കാൾ എത്രയോ അധികം കെട്ടിടങ്ങൾ ഒമാനിൽ നിലവിലുണ്ടെന്നാണ് കണക്കുകൾ.
അതിനാൽ റിയൽ എസ്റ്റേറ്റ് മേഖലയിലെ പ്രതിസന്ധി പെട്ടന്നൊന്നും തീരാനും സാധ്യതയില്ല. കോവിഡ് നിയന്ത്രണങ്ങളും യാത്രാവിലക്കുകളും കാരണം സന്ദർശകൾ എത്താത്തതും റിയൽ എസ്േറ്ററ്റ് മേഖലക്ക് വെല്ലുവിളിയാണ്. ഇൗ വർഷം അവസാനത്തോടെ വാക്സിനേഷൻ നിരക്ക് വർധിക്കുകയും യാത്രാവിലക്കുകൾ പിൻവലിക്കുകയും ചെയ്യുന്നതോടെ റിയൽ എസ്റ്റേറ്റ് മേഖലക്ക് ഉണർവുണ്ടാവുമെന്നാണ് ഇൗ മേഖലയിലുള്ളവർ പ്രതീക്ഷിക്കുന്നത്. നാട്ടിൽ കുടുങ്ങിയവർ തിരിച്ചെത്തുന്നതിന് ഒപ്പം ട്രാവൽ ആൻഡ് ടൂറിസം മേഖല അടക്കം എല്ലാ മേഖലയും സജീവമാവുമെന്നും കരുതുന്നു.
വിദേശികളുടെ തിരിച്ചുപോക്കാണ് ഇൗ മേഖലയിലെ ഏറ്റവും വലിയ വെല്ലുവിളി. 2017 മുതൽ ഒമാനിൽനിന്ന് വിദേശികൾ കൊഴിഞ്ഞു േപാവാൻ തുടങ്ങിയിട്ടുണ്ട്. 3.20 ലക്ഷം വിദേശികളാണ് ഇക്കഴിഞ്ഞ വർഷങ്ങളിൽ ഒമാൻ വിട്ടുപോയത്. ഇത് മൊത്തം വിദേശികളുടെ 15 ശതമാനം വരും. ഫ്ലാറ്റുകളും മറ്റും ഏറ്റവും കൂടുതൽ ഉപയോഗിക്കുന്നത് വിദേശികളായതിനാൽ ഇവരുടെ കൊഴിഞ്ഞുപോക്ക് വൻ തിരിച്ചടിയാണ്. ഇതോടെ 'വാടകക്ക്' എന്ന ബോർഡില്ലാത്ത കെട്ടിടസമുച്ചയങ്ങൾ മസ്കത്തിൽ ഇല്ലാതായിരിക്കുന്നു.
കോവിഡ് വ്യാപനവും ലോക്ഡൗണും യാത്രാവിലക്കും ഒാഫിസ് റിയൽ എസ്റ്റേറ്റ് മാർക്കറ്റിനെയാണ് ഏറെ പ്രതികൂലമായി ബാധിച്ചിരിക്കുന്നത്. നിലവിലുള്ളവ അടച്ചുപൂട്ടിയതടക്കം കാരണങ്ങളാൽ ഒാഫിസ് സ്ഥലങ്ങൾ ആർക്കും വേണ്ടായിരിക്കുന്നു. പുതിയ സ്ഥാപനങ്ങൾ ആരംഭിക്കാത്തതും പഴയ സ്ഥാപനങ്ങൾ ചെലവ് ചുരുക്കുന്നതുമായ സാഹചര്യമാണ് ഇൗ മേഖലയിൽ നിലവിലുള്ളത്. അതിൽ ചെറിയ
ഒാഫിസുകൾക്കാണ് ഇപ്പോൾ ആവശ്യക്കാരുള്ളത്. ജീവനക്കാർ കുറഞ്ഞതോടെ പല ഒാഫിസുകളും ചെലവുകൾ ചുരുക്കുന്നതിനെ പറ്റിയാണ് ചിന്തിക്കുന്നത്. അതോടൊപ്പം ഇൗ മേഖലയിലെ ഡിമാൻഡും സപ്ലൈയും തമ്മിലുള്ള ആനുപാതിക വ്യത്യാസവും മറ്റൊരു പ്രതിസന്ധിയാണ്. മസ്കത്തിൽ ആവശ്യത്തേക്കാൾ കൂടുതൽ ഒാഫിസ് സൗകര്യങ്ങളുണ്ടെന്നാണ് കണക്ക്. നിവലിൽ ഒരു ലക്ഷം ചതുര്രശ്ര മീറ്റർ വിസ്തൃതിയിൽ ഒാഫിസ് സ്ഥലങ്ങളാണ് നിർമാണം പുരോഗമിക്കുന്നത്. ഇത് ശരിക്ക് ആവശ്യമുള്ളതിനെക്കാൾ വളരെ കൂടുതലാണ്.
ഒമാനിൽ മൊത്തം ജനസംഖ്യയുടെ 40 ശതമാനം വരുന്ന വിദേശികളാണ് വാടക കെട്ടിടങ്ങൾ ഏറ്റവും കൂടുതൽ ഉപയോഗിച്ചിരുന്നത്. എന്നാൽ, വിദേശി ജനസംഖ്യയിൽ 2018, 2019, 2020 കാലങ്ങളിൽ നല്ല കുറവുണ്ടായി. 2020ലെ സെൻസസ് അനുസരിച്ച് 80,000 താമസ യൂനിറ്റുകളാണ് മസ്കത്തിൽ ഒഴിഞ്ഞു കിടക്കുന്നത്.
ഇത് മൊത്ത താമസ യൂനിറ്റുകളുടെ 20 ശതമാനം വരും. ഇത്രയും കെട്ടിടങ്ങൾ ഏതാണ്ട് മുഴുവനും സ്വദേശികളുടെ ഉടമസ്ഥതയിലുള്ളതാണ്. ഒമാൻറ വിവിധ ഭാഗങ്ങൾ കുറഞ്ഞ നിരക്കിൽ ഏറെ സൗകര്യമുള്ള വില്ലകൾ ലഭിക്കാൻ തുടങ്ങിയതോടെ നിരവധി താമസക്കാർ ഫ്ലാറ്റുകളിൽനിന്ന് അങ്ങോട്ട് മാറാനും തുടങ്ങിയിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.