നിയന്ത്രണത്തിനു ഫലം; രോഗമുക്തി വർധിച്ചു
text_fieldsമസ്കത്ത്: കോവിഡ് വ്യാപനം തടയുന്നതിനായി സുപ്രീംകമ്മിറ്റി പ്രഖ്യാപിച്ച നിയന്ത്രണം രോഗത്തിെൻറ വ്യപ്തി കുറച്ചു. നിയന്ത്രണം കൂടുതൽ കർശനമാകാൻ തുടങ്ങിയതോടെ പ്രതിദിന രോഗികളുടെ എണ്ണം കുറയുകയും രോഗമുക്തി നിരക്ക് വർധിക്കുകയും ചെയ്തു.
ആരോഗ്യമന്ത്രാലയം പുറത്തുവിട്ട കണക്കുപ്രകാരം അടുത്ത ദിവസങ്ങളിൽ പുതിയ പ്രതിദിന രോഗികളുടെ എണ്ണം ആയിരത്തിൽ കുറഞ്ഞിട്ടുണ്ട്. രോഗമുക്തി നിരക്ക് 92ശതമാനമാണ്. കഴിഞ്ഞ ആഴ്ചകളിൽ 89ശതമാനമായിരുന്നു. ആകെ 2,01,350 രോഗികളിൽ ഇതിനകം 1,84,647പേർ സുഖംപ്രാപിച്ചിട്ടുണ്ട്. എന്നാൽ, ദിവസേന മരണപ്പെടുന്നവരുടെ എണ്ണവും ഐ.സി.യുവിലെ രോഗികളുടെ എണ്ണവും ഗണ്യമായി കുറഞ്ഞിട്ടില്ലെന്നത് ആശങ്കക്കിടയാക്കുന്നുണ്ടെന്ന് ആരോഗ്യ വകുപ്പിലെ ഡോ. സൈഫ് അൽ അബ്രി പറഞ്ഞു.
ഏപ്രിൽ അവസാനത്തോടെ രോഗികളുടെ എണ്ണം കുറഞ്ഞുവരുന്നുണ്ട്. രാത്രി ലോക്ഡൗൺ പ്രഖ്യാപിച്ച ശേഷം രണ്ടാഴ്ച കഴിഞ്ഞപ്പോഴാണ് കുറവ് രേഖപ്പെടുത്താൻ തുടങ്ങിയത്. ദേഫാറിലെ നിയന്ത്രണം അവിടെ രോഗികളുടെ എണ്ണം കുറയാൻ കാരണമായി -അദ്ദേഹം കൂട്ടിച്ചേർത്തു. രോഗികളിൽ അഞ്ചുശതമാനത്തിന് ആശുപത്രി ചികിത്സ ആവശ്യമായി വരുന്നുണ്ടെന്ന് ആരോഗ്യ വകുപ്പ് നടത്തിയ പഠനത്തിൽ പറയുന്നു. രാജ്യത്ത് വാക്സിൻ എടുത്തവരിൽ രോഗം കണ്ടെത്തിയിട്ടുണ്ടെങ്കിലും ലക്ഷണം ഗുരുതരമാകുകയും ഐ.സി.യു ചികിത്സ വേണ്ടിവരുകയും ചെയ്തിട്ടില്ല. ജൂണിൽ 15 ലക്ഷം വാക്സിൻ ലഭ്യമാവുകയും 45വയസ്സിനു മുകളിലുള്ളവരുടെ പ്രതിരോധ കുത്തിവെപ്പ് ആരംഭിക്കുകയും ചെയ്യുന്നതോടെ രോഗികളുടെ എണ്ണം കുറയുമെന്നാണ് വിലയിരുത്തൽ.
പെരുന്നാൾ കാലത്തെ ആഘോഷങ്ങളും മറ്റു കൂടിച്ചേരലുകളും തടയുന്നതും അടുത്ത മാസങ്ങളിൽ രോഗവ്യാപനം ഉണ്ടാകാതിരിക്കാനാണ്. രോഗവ്യാപനം രൂക്ഷമായ രാജ്യങ്ങളിൽനിന്ന് യാത്രവിലക്കും പിൻവലിക്കുന്നത് ഉടൻ പരിഗണിക്കില്ലെന്ന് അധികൃതർ അറിയിച്ചിട്ടുണ്ട്. രോഗവ്യാപനത്തിലെ കുറവ് ജാഗ്രത കുറയാൻ കാരണമാകരുതെന്നും ആരോഗ്യ വകുപ്പിെൻറ നിർദേശങ്ങൾ പൂർണമായും പാലിക്കണമെന്നും മന്ത്രാലയം ആവശ്യപ്പെട്ടു.
കോവിഡ്: 72മണിക്കൂറിൽ 37മരണം; 2006രോഗികൾ
മസ്കത്ത്: കഴിഞ്ഞ 72മണിക്കൂറിനിടെ ഒമാനിൽ കോവിഡ് ബാധിച്ച് 37പേർ മരിച്ചതായി ആരോഗ്യമന്ത്രാലയം അറിയിച്ചു. ഇതോടെ ആകെ മരണസംഖ്യ 2120ആയി. 2006പേർക്ക് പുതുതായി രോഗം ബാധിച്ചിട്ടുമുണ്ട്. ആകെ രോഗികൾ രാജ്യത്ത് 2,01,350ആയി. ഇവരിൽ 1,84,647പേർ ഇതിനകം രോഗമുക്തരായി. 84പേരെയാണ് കഴിഞ്ഞ ദിവസം ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഇതോടെ ആശുപത്രിയിൽ കഴിയുന്നവരുടെ എണ്ണം 752ആയി. ഇവരിൽ 275പേർ െഎ.സി.യു ചികിത്സയിലാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.