വിമാനയാത്രികരുടെ കൈവശം നാളെ മുതൽ പി.സി.ആർ പരിശോധന ഫലം ഉണ്ടാകണം
text_fieldsമസ്കത്ത്: ബുധനാഴ്ച മുതൽ ഒമാനിലെത്തുന്ന വിമാനയാത്രക്കാരുടെ കൈവശം അംഗീകൃത സ്ഥാപനങ്ങളിൽ നിന്നുള്ള നെഗറ്റിവ് പി.സി.ആർ പരിശോധന ഫലം ഉണ്ടാകണം. നവംബർ ഒന്നിന് നടന്ന സുപ്രീം കമ്മിറ്റി യോഗത്തിലെ തീരുമാനപ്രകാരമുള്ള നിബന്ധനയാണ് പ്രാവർത്തികമാകുന്നത്. വിമാനത്താവളത്തിൽ പതിവുപോലെ പി.സി.ആർ പരിശോധനയുണ്ടാകും.
ക്വാറൻറീൻ വ്യവസ്ഥകളിലും സുപ്രീം കമ്മിറ്റി മാറ്റം വരുത്തിയിട്ടുണ്ട്. ക്വാറൻറീൻ വ്യവസ്ഥയിലെ മാറ്റം കഴിഞ്ഞ ദിവസങ്ങളിൽതന്നെ പ്രാവർത്തികമായിട്ടുണ്ട്. ഇതുപ്രകാരം വിമാനത്താവളത്തിൽ നടത്തുന്ന പരിശോധനയിലും ഒമാനിലെത്തി എട്ടാം ദിവസം നടത്തുന്ന പി.സി.ആർ പരിശോധനയിലും നെഗറ്റിവ് റിപ്പോർട്ട് ഉള്ളവർക്ക് ക്വാറൻറീൻ അവസാനിപ്പിക്കാവുന്നതാണ്. എട്ടാമത്തെ ദിവസം പി.സി.ആർ പരിശോധനക്ക് വിധേയമാകാൻ താൽപര്യമില്ലാത്തവർക്ക് നേരത്തേയുള്ളത് പോലെ 14 ദിവസം എന്ന രീതി തുടരുകയും ചെയ്യാം.
15 വയസ്സും അതിൽ താഴെയും പ്രായമുള്ളവർക്ക് പി.സി.ആർ പരിശോധന ആവശ്യമില്ല. കോവിഡ് ട്രാക്കിങ് ബാൻഡ് ധരിക്കുന്നതിൽ നിന്നും ഇവരെ ഒഴിവാക്കിയിട്ടുണ്ട്. യാത്രക്കാർക്കായുള്ള മറ്റ് ആരോഗ്യ സുരക്ഷ നടപടിക്രമങ്ങൾ മാറ്റമില്ലാതെ തുടരുകയും ചെയ്യും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.