Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightഒ​മാ​ൻ ടീ​മി​ന്‍റെ...

ഒ​മാ​ൻ ടീ​മി​ന്‍റെ പ​രി​ശീ​ല​നം തു​ട​രു​ന്നു; സ്പാ​നി​ഷ് ക്ല​ബ്ബു​ക​ളു​മാ​യി മൂ​ന്ന് സൗ​ഹൃ​ദ മ​ത്സ​ര​ങ്ങ​ൾ ക​ളി​ക്കും

text_fields
bookmark_border
ഒ​മാ​ൻ ടീ​മി​ന്‍റെ പ​രി​ശീ​ല​നം തു​ട​രു​ന്നു;  സ്പാ​നി​ഷ് ക്ല​ബ്ബു​ക​ളു​മാ​യി മൂ​ന്ന് സൗ​ഹൃ​ദ മ​ത്സ​ര​ങ്ങ​ൾ ക​ളി​ക്കും
cancel
camera_alt

ഒ​മാ​ൻ ഫു​ട്​​ബാ​ൾ ടീം ​അം​ഗ​ങ്ങ​ൾ പ​രി​ശീ​ല​ന​ത്തി​ൽ

മ​സ്ക​ത്ത്​: സ്​​പെ​യ​നി​ൽ ന​ട​ക്കു​ന്ന ഒ​മാ​ൻ ഫു​ട്​​ബാ​ൾ ടീ​മി​ന്‍റെ പ​രി​ശീ​ല​ന​വു​മാ​യി ബ​ന്ധ​പ്പെ​ട്ട്​ സ്പാ​നി​ഷ് ക്ല​ബ്ബു​ക​ളു​മാ​യി മൂ​ന്ന് സൗ​ഹൃ​ദ മ​ത്സ​ര​ങ്ങ​ൾ ക​ളി​ക്കു​മെ​ന്ന് ഒ​മാ​ൻ ഫു​ട്​​ബാ​ൾ അ​സോ​സി​യേ​ഷ​ൻ അ​റി​യി​ച്ചു. ആ​ദ്യ മ​ത്സ​രം വ​രു​ന്ന വ്യാ​ഴാ​ഴ്ച റി​യ​ൽ മു​ർ​സി​യ സി. ​എ​ഫി​നെ​തി​രെ​യ​ണ്. ര​ണ്ടാം മ​ത്സ​ര​ത്തി​ൽ റെ​ഡ് വാ​രി​യേ​ഴ്സ് ജൂ​ലൈ 21ന് ​റി​യ​ൽ ഒ​വി​ഡോ എ​ഫ്.​സി​യെ​യും മൂ​ന്നാം മ​ത്സ​ര​ത്തി​ൽ 24ന് ​സി.​ഡി ലെ​ഗ​നെ​സ് എ​ഫ്.​സി​ക്കെ​തി​രെ​യു​മാ​യും ഏ​റ്റു​മു​ട്ടും. ആ​ഭ്യ​ന്ത​ര സ്പാ​നി​ഷ് ഫു​ട്ബാ​ൾ ക്ല​ബ്ബാ​ണ് റി​യ​ൽ മു​ർ​സി​യ. നി​ല​വി​ൽ പ്രൈ​മ​റി ഫെ​ഡ​റേ​ഷ​ൻ ഗ്രൂ​പ് ര​ണ്ടി​ൽ​ക​ളി​ക്കു​ന്നു. എ​ട്ട് സെ​ഗു​ണ്ട ഡി​വി​ഷ​ൻ കി​രീ​ട​ങ്ങ​ളും ഒ​രു സ്പാ​നി​ഷ് റോ​യ​ൽ ഫെ​ഡ​റേ​ഷ​ൻ ക​പ്പും നേ​ടി​യ റെ​ക്കോ​ർ​ഡു​ണ്ട്​ ക്ല​ബ്ബി​ന്. സ്പാ​നി​ഷ് ഫു​ട്ബാ​ൾ ലീ​ഗി​ലെ ര​ണ്ടാം നി​ര ടീ​മാ​ണ്​ റ​യ​ൽ ഒ​വീ​ഡോ​യാ​ണ് ടീം. ​ക്ല​ബ് ലാ ​ലി​ഗ​യി​ൽ 38 സീ​സ​ണു​ക​ളും ര​ണ്ടാം ഡി​വി​ഷ​നി​ൽ 42 സീ​സ​ണു​ക​ളും ര​ണ്ടാം ഡി​വി​ഷ​ൻ ബി​യി​ൽ ഒ​മ്പ​ത് സീ​സ​ണു​ക​ളും മൂ​ന്നാം ഡി​വി​ഷ​നി​ൽ നാ​ല് സീ​സ​ണു​ക​ളും ക​ളി​ച്ചി​ട്ടു​ണ്ട്. സ്പാ​നി​ഷ് ലീ​ഗ്​ ഒ​ന്നാം നി​ര​യി​ൽ ക​ളി​ക്കു​ന്ന ഫു​ട്ബാ​ൾ ക്ല​ബ്ബാ​ണ്​ ഡി​പോ​ർ​ട്ടീ​വോ ലെ​ഗാ​നെ​സ് എ​സ്.​എ.​ഡി.

സെ​പ്​​റ്റം​ബ​റി​ൽ ന​ട​ക്കു​ന്ന ലോ​ക​ക​പ്പ്​ യോ​ഗ്യ​ത മൂ​ന്നാം റൗ​ണ്ട്​ മ​ത്സ​ര​ങ്ങ​ളു​ടെ​യും ഡി​സം​ബ​റി​ലെ അ​റേ​ബ്യ​ൻ ഗ​ൾ​ഫ്ക​പ്പി​നു​മു​ള്ള പ്ര​ധാ​ന മു​ന്നൊ​രു​ക്ക​മാ​ണ്​ ജൂ​​ലൈ 24വ​രെ സ്​​പെ​യി​നി​ൽ ന​ട​ക്കു​ന്ന വി​ദേ​ശ ക്യാ​മ്പ്.ക്യാ​മ്പ്​ തു​ട​ങ്ങി​യി​ട്ട്​ ഒ​രാ​ഴ്ച ക​ഴി​യു​​​മ്പോ​ൾ ആ​റ് പ​രി​ശീ​ല​ന സെ​ഷ​നു​ക​ളാ​ണ്​ ഇ​തു​വ​രെ പൂ​ർ​ത്തി​യാ​ക്കി​യ​ത്. കോ​ച്ച്​ ജ​റോ​സ്ലാ​വ് സി​ൽ​ഹ​വി​യും അ​ദ്ദേ​ഹ​ത്തി​ന്‍റെ സ്റ്റാ​ഫും ഫി​റ്റ്ന​സി​ന് പ്രാ​ഥ​മി​ക ഊ​ന്ന​ൽ ന​ൽ​കി​യാ​ണ്​ ആ​ദ്യ ഘ​ട്ട പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ന​ട​ത്തി​യി​രു​ന്ന​ത്. നി​ല​വി​ൽ സാ​ങ്കേ​തി​ക മി​ക​വ്​ മെ​ച്ച​പ്പെ​ടു​ത്തു​ന്ന​തി​നു​ള്ള പ​രി​ശീ​ല​ന​ങ്ങ​ൾ​ക്കാ​ണ്​ പ്രാ​ധ​ാന്യം ന​ൽ​കു​ന്ന​ത്​. വ​മ്പ​ൻ പോ​രാ​ട്ട​ങ്ങ​ൾ​ക്കി​റ​ങ്ങു​ന്ന​തി​നു​ മു​ന്നോ​ടി​യാ​യി ടീ​മി​ന്​ മി​ക​ച്ച പ​രി​ശീ​ല​നം ന​ൽ​കി ശ​ക്തി​പ്പെ​ടു​ത്താ​നാ​ണ്​ കോ​ച്ച്​ ജ​റോ​സ്ലാ​വ് സി​ൽ​ഹ​വി വി​ദേ​ശ പ​രി​ശീ​ല​ന ക്യാ​മ്പി​ലൂ​ടെ ല​ക്ഷ്യ​മി​ടു​ന്ന​ത്. ലോ​ക​ക​പ്പ്​ യോ​ഗ്യ​ത മൂ​ന്നാം റൗ​ണ്ടി​ൽ ​ഗ്രൂ​പ്​ ബി​യി​ൽ ശ​ക്ത​രാ​യ ദ​ക്ഷി​ണ കൊ​റി​യ, ഇ​റാ​ഖ്, ​ജോ​ർ​ഡ​ൻ എ​ന്നി​വ​രോ​ടൊ​പ്പ​മാ​ണ്​ ഒ​മാ​ൻ ഇ​ടം നേ​ടി​യി​രി​ക്കു​ന്ന​ത്. കു​​വൈ​ത്ത്, ഫ​ല​സ്തീ​ൻ എ​ന്നി​വ​രാ​ണ്​ ഗ്രൂ​പ്പി​ൽ വ​രു​ന്ന മ​റ്റു ടീ​മു​ക​ൾ. ഒ​മാ​ന്​ നേ​രി​ട്ടു​ള്ള യോ​ഗ്യ​ത നേ​ടു​ക എ​ന്ന​ത്​ അ​ൽ​പം പ്ര​യാ​സ​മു​ള്ള കാ​ര്യ​മാ​യി​രി​ക്കും. കൊ​റി​യ, ഇ​റാ​ഖ്, ​ജോ​ർ​ഡ​ൻ എ​ന്നീ ടീ​മു​ക​ൾ ശ​ക്ത​മാ​യ വെ​ല്ലു​വി​ളി​യാ​യി​രി​ക്കും റെ​ഡ്​ വാ​രി​യേ​ഴ്​​സി​ന്​ ​ ഉ​യ​ർ​ത്തു​ക. കൂ​ടാ​തെ കു​വൈ​ത്തും ഫ​ല​സ്തീ​നും ത​ങ്ങ​ളു​ടെ​താ​യ ദി​ന​ത്തി​ൽ ആ​രെ​യും അ​ട്ടി​മ​റി​ക്കാ​ൻ കെ​ൽ​പ്പു​ള്ള ടീ​മു​ക​ളാ​ണ്. സെ​പ്റ്റം​ബ​ർ മു​ത​ൽ 2025 ന​വം​ബ​ർ വ​രെ​യാ​ണ് മൂ​ന്നാം റൗ​ണ്ട് യോ​ഗ്യ​താ മ​ത്സ​ര​ങ്ങ​ൾ ന​ട​ക്കു​ക.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Oman News
News Summary - The review of the Oman team continues
Next Story