ഗോഡൗണുകളുടെ മേല്‍ക്കൂരകള്‍ പാറിപ്പോയി
text_fieldsമത്ര: ഞായറാഴ്ച വെളുപ്പിനുണ്ടായ ശക്തമായ മഴ മത്ര സൂഖില്‍ വിതച്ചത് കനത്തനാശനഷ്ടങ്ങൾ. മത്രയുടെ വിവിധ ഭാഗങ്ങളിലുള്ള നൂറുക്കണക്കിന് കടകളിലാണ് വെള്ളം കയറിയത്. ശനിയാഴ്ച വൈകീട്ടുതന്നെ അന്തരീക്ഷം കറുത്ത് തുടങ്ങിയിരുന്നു. കാറ്റില്‍ തകര ഷീറ്റുകള്‍ കൊണ്ടുണ്ടാക്കിയ വീടുകളുടെയും ഗോഡൗണുകളുടെയും മേല്‍ക്കൂരകള്‍ പാറിപ്പോയി. നിരവധി ഡിഷ് ആൻറിനകള്‍ പറന്നുവീണതും അങ്ങിങ്ങ് കാണാമായിരുന്നു. തിരമാലകള്‍ മീറ്ററുകൾ ഉയരത്തില്‍ ഇരച്ചുപൊങ്ങി കടല്‍ഭിത്തികൾ തകര്‍ത്ത് റോഡിലേക്ക് വെള്ളം കയറിയിരുന്നു. ഞായറാഴ്ച പുലര്‍ച്ചെ ചെയ്ത മഴയിൽ വാദിയില്‍ സൂഖിലെ മിക്കഭാഗങ്ങളിലും വെള്ളം കയറി. സാധാരണ വെള്ളപ്പൊക്കം ബാധിക്കാത്ത പഴയ സാന്യോ ഷോറൂമിന് പിറകിലുള്ള ജെൻറ്സ് സൂഖിലും പോര്ബമ്പയിലെ കടകളിലും വെള്ളം കയറി.
മഴ മുന്നറിയിപ്പുണ്ടായതിനാല്‍ ശനിയാഴ്ച വൈകീട്ട് കടകളടച്ച് പോകുന്ന നേരംതന്നെ കച്ചവടക്കാര്‍ ജാഗ്രത കൈക്കൊണ്ടതിനാല്‍ നഷ്ടങ്ങള്‍ കുറക്കാനായെങ്കിലും വെള്ളമൊഴുക്കിൻെറ ശക്തിയില്‍ പ്രതിരോധങ്ങള്‍ പാളി.
മത്ര പോര്ബമ്പയിലെ തൃശൂര്‍ സ്വദേശി സൈഫുവിന്െൻറ കോസ്മെറ്റിക് കടയിലും സാന്യോ ഷോറൂമിനോട് ചേര്‍ന്നുള്ള കണ്ണൂര്‍ സ്വദേശികളായ സിയാദ് ഫിറോസിെൻറയും റെഡിമേഡ് കടകളിലും വെള്ളം കയറി. ജിബ്രുവില്‍ വൈദ്യുതി വിതരണവും നിലച്ചു. റോഡിൽ വെള്ളക്കെട്ടുണ്ടായതിനാല്‍ വാഹനഗതാഗതവും അസാധ്യമായി. മഴ കുറഞ്ഞ് കടകള്‍ തുറന്ന് പരിശോധിച്ചാല്‍ മാത്രമേ നഷ്ടങ്ങളുടെ വ്യാപ്തി തിട്ടപ്പെടുത്താന്‍ സാധ്യമാവൂ എന്നാണ് കച്ചവടക്കാര്‍ പറയുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.