ലുലു എക്സ്ചേഞ്ചിന്റെ റുസ്താഖ് ബ്രാഞ്ച് പ്രവർത്തനം തുടങ്ങി
text_fieldsമസ്കത്ത്: രാജ്യത്തെ മുൻനിര പണമിടപാട് സ്ഥാപനമായ ലുലു എക്സ്ചേഞ്ചിന്റെ റുസ്താഖ് ബ്രാഞ്ച് ജലാൻ ബാനി ബു അലിയിലെ ലുലുഹൈപ്പർമാർക്കറ്റിനുള്ളിൽ പ്രവർത്തനം തുടങ്ങി. രാജ്യത്ത് ലുലു എക്സ്ചേഞ്ചിന്റെ പ്രവർത്തനങ്ങൾ കൂടുതൽ വിപുലീകരിക്കുന്നതിന്റെ ഭാഗമായാണ് പുതിയ ബ്രാഞ്ച് തുറന്നത്.
സ്ഥാപനത്തിന്റെ പ്രവർത്തന മികവുകൾ കൂടുതൽ ജനങ്ങളിലേക്ക് എത്തിക്കുക എന്നതാണ് പുതിയ ശാഖ തുറക്കുന്നതിലൂടെ ലക്ഷ്യമിടുന്നതെന്ന് മാനേജ്മെൻറ് ഭാരവാഹികൾ പറഞ്ഞു. പുതിയ ബ്രാഞ്ചിന്റെ ഉദ്ഘാടനം ലുലു എക്സ്ചേഞ്ച് ഡയറക്ടർ ശൈഖ് മുഹമ്മദ് ഹമദ് അലി അൽ ഗസാലി നിർവഹിച്ചു. ഉദ്ഘാടന ചടങ്ങിന് ഓൺലൈനിലൂടെ ലുലു ഫിനാൻഷ്യൽ ഹോൾഡിങ്സ് മാനേജിങ് ഡയറക്ടർ അദീബ് അഹമ്മദ്, ലുലു ഫിനാൻഷ്യൽ ഹോൾഡിങ്സ് സി.ഇ.ഒ റിച്ചാർഡ് വാസൺ, മറ്റ് മുതിർന്ന മാനേജ്മെന്റ് ഭാരവാഹികൾ എന്നിവർ പങ്കെടുത്തു. കമ്പനിക്ക് നൽകിയ പിന്തുണക്ക് സർക്കാറിനും സെൻട്രൽ ബാങ്കിനും തൊഴിൽ മന്ത്രാലയത്തിനും നന്ദി അറിയിക്കുന്നുവെന്ന് ലുലു എക്സ്ചേഞ്ച് ഡയറക്ടർ ശൈഖ് മുഹമ്മദ് ഹമദ് അലി അൽ ഗസാലി പറഞ്ഞു.
കൂടുതൽ സ്വദേശിവത്കരണം നടത്തുന്നതിനുള്ള രാജ്യത്തിന്റെ സംരംഭങ്ങൾക്ക് അനുസൃതമായി ലുലു എക്സ്ചേഞ്ചും പുതിയ മാനദണ്ഡങ്ങൾ ഒരുക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. രാജ്യത്തെ കമ്പനിയുടെ വളർച്ചയെ അദീബ് അഹമ്മദും അഭിനന്ദിച്ചു.കൂടുതൽ ഒമാനി ജനങ്ങളുടെ അടുത്തേക്ക് സേവനം വ്യാപിപ്പിക്കുന്നതിൽ കമ്പനി പ്രതിജ്ഞാബദ്ധരാണെന്ന് അദ്ദേഹം പറഞ്ഞു. ലുലു എക്സ്ചേഞ്ചിന് ആഗോള പേമെന്റ് നെറ്റ് വർക്കുകളുമായി തന്ത്രപരമായ പങ്കാളിത്തമുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.