വിഷാദരോഗം പ്രമേയമാക്കിയ ഹ്രസ്വചിത്രം 'വേഗം' ശ്രദ്ധേയമാകുന്നു
text_fieldsസലാല: ലോക്ഡൗൺ കാലത്തും വിശ്രമസമയത്തുമായി സലാലയിലെ ഒരുകൂട്ടം സാധാരണക്കാർ ചേർന്നൊരുക്കിയ ഹ്രസ്വചിത്രം 'വേഗം'ശ്രദ്ധേയമാകുന്നു. പ്രവാസികളെ പെട്ടെന്ന് ബാധിക്കുന്ന വിഷാദ രോഗത്തെ കുറിച്ചാണ് ശശി കൊയിലാണ്ടി ഇതിൽ പറയുന്നത്. അതോടൊപ്പം ദേശ, ഭാഷ വ്യത്യാസമില്ലാതെ പ്രവാസലോകത്തെ ഒത്തൊരുമയും ചിത്രത്തിന് വിഷയമാകുന്നു.
സലാല ഗർബിയയിലെ വിവിധ കടകളിൽ ജീവനക്കാരായ പ്രവാസികളാണ് അഭിനേതാക്കൾ. വെള്ളിയാഴ്ചയിലും അവധിയില്ലാത്ത ഇവർ ലോക്ഡൗൺ കാലത്തും വിശ്രമനേരങ്ങളിലുമായാണ് ഷൂട്ടിങ് നടത്തിയത്. 'വേഗ'ത്തിെൻറ കഥയും സംവിധാനവും നിർവഹിച്ചത് ശശി കൊയിലാണ്ടിയാണ്. പൂർണമായും മൊബൈലിൽ ചിത്രീകരിച്ച ഈ ഹ്രസ്വചിത്രത്തിെൻറ കാമറയും എഡിറ്റിങ്ങും നിർവഹിച്ചത് ജിനേഷ് ആറ്റിങ്ങലാണ്. ഷാമിർ, ഫസലു കല്ലിങ്കൽ, ദാമു, സുരേഷ്, സൂരജ് എന്നീ മലയാളികൾക്കൊപ്പം മറ്റു രാജ്യങ്ങളിൽനിന്നുള്ള അഫ്സൽ, മുർഷിദ് എന്നിവരും ഇതിൽ അഭിനയിച്ചിട്ടുണ്ട്. വേഗം എന്ന പേരിൽ സിനിമ യുട്യൂബിൽ ലഭ്യമാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.