പാഠപുസ്തകത്തിൽ ഇനി പരിസ്ഥിതിശാസ്ത്ര പഠനവും
text_fieldsമസ്കത്ത്: ഒമാനിലെ സ്കൂളുകളിലെ പാഠപുസ്തകത്തിൽ ഇനി പരിസ്ഥിതിശാസ്ത്ര പഠനവും ഉൾപ്പെടുത്തും. പരിസ്ഥിതിയുമായി ബന്ധപ്പെട്ട ആശയങ്ങളും അറിവുകളും വിദ്യാർഥികളിൽ പകരാനും അതുവഴി പരിസ്ഥിതിയുടെ മൂല്യങ്ങളെക്കുറിച്ചുള്ള അവബോധവും സുസ്ഥിരതയും പ്രോത്സാഹിപ്പിക്കാനുമാണ് വിദ്യാഭ്യാസ മന്ത്രാലയം അടുത്ത അധ്യയന വർഷത്തെ പാഠ്യപദ്ധതിയിൽ പരിസ്ഥിതി ശാസ്ത്രം ഉൾപ്പെടുത്തുന്നത്.
2024 -25 അധ്യയന വർഷത്തിൽ 11ാം ക്ലാസിലെ പാഠപുസ്തകത്തിലും തൊട്ടടുത്ത വർഷം 2025 -29 മുതൽ 12ാം ക്ലാസിലും പരിസ്ഥിതി ശാസ്ത്രം പഠിപ്പിക്കും. ഒന്നാം ഭാഗമെന്നോണം പരിസ്ഥിതി മാനേജ്മെന്റിനുള്ള ആമുഖം, പരിസ്ഥിതി ഗവേഷണം, ഡാറ്റ ശേഖരണം, സമുദ്ര ആവാസവ്യവസ്ഥ, വർഗീകരണവും ജൈവവൈവിദ്യവും എന്നിവയാണ് പഠനത്തിൽ ഉൾപ്പെടുത്തിയത്. രണ്ടാം ഭാഗത്തിനായുള്ള പഠനങ്ങൾ നടന്നുകൊണ്ടിരിക്കയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.