സുൽത്താൻ പെരുന്നാൾ സന്ദേശം കൈമാറി
text_fieldsമസ്കത്ത്: സുൽത്താൻ ഹൈതം ബിൻ താരിഖ് പെരുന്നാൾ സന്ദേശം കൈമാറി. പൗരന്മാർക്കും താമസക്കാർക്കും ഇസ്‌ലാമിക രാഷ്ട്രങ്ങൾക്കുമാണ് പെരുന്നാൾ ദിനത്തിൽ സുൽത്താൻ ആശംസ കൈമാറിയതെന്ന് ദിവാൻ ഓഫ് റോയൽ കോർട്ട് പുറത്തിറക്കിയ പ്രസ്താവനയിൽ പറഞ്ഞു.
പെരുന്നാളിന് മുന്നോടിയായി മന്ത്രിമാര്‍ ഉള്‍പ്പെടെയുള്ളവര്‍ സുല്‍ത്താന്‍ ഹൈതം ബിന്‍ താരിക്കിന് ആശംസ നേര്‍ന്നു. പ്രതിരോധകാര്യ മന്ത്രാലയം ഉപ പ്രധാന മന്ത്രി സയ്യിദ് ശിഹാബ് ബിന്‍ താരിക് അല്‍ സഈദ്, ദീവാന്‍ ഓഫ് റോയല്‍ കോര്‍ട്ട് മന്ത്രി സയ്യിദ് ഖാലിദ് ബിന്‍ ഹിലാല്‍ അല്‍ ബുസൈദി, റോയല്‍ ഓഫിസ് മന്ത്രിയും സുപ്രീം കമാന്‍ഡര്‍ ഓഫിസ് തലവനുമായ ലെഫ്റ്റനന്റ് ജനറല്‍ സുല്‍ത്താന്‍ ബിന്‍ മുഹമ്മദ് അല്‍ നുഅ്മാനി, സ്റ്റേറ്റ് കൗണ്‍സില്‍ ചെയര്‍മാന്‍ ശൈഖ് അബ്ദുല്‍ മാലിക് ബിന്‍ അബ്ദുല്ല അല്‍ ഖലീലി, ശൂറ കൗണ്‍സില്‍ ചെയര്‍മാന്‍ ഖാലിദ് ബിന്‍ ഹിലാല്‍ അല്‍ മഅ്‌വലി, ഇന്‍സ്‌പെക്ടര്‍ ജനറല്‍ ഓഫ് പൊലീസ് ആൻഡ് കസ്റ്റംസ് ലെഫ്റ്റനന്‍റ് ജനറല്‍ ഹസ്സന്‍ ബിന്‍ മുഹ്‌സിന്‍ അല്‍ ശര്‍ഖി, അഭ്യന്തര സുരക്ഷ ഏജന്‍സി തലവന്‍ ലെഫ്റ്റനന്‍റ് ജനറല്‍ സഈദ് ബിന്‍ അലി അല്‍ ഹിലാലി എന്നിവരാണ് ആശംസ കൈമാറിയത്. കഴിഞ്ഞ ദിവസം ജി.സി.സി രാജ്യമടക്കമുള്ള അറബ് രാഷ്ട്ര തലവൻമാർക്ക് സുൽത്താൻ പെരുന്നാൾ ആശംസ കൈമാറിയിരുന്നു.
സുൽത്താന്‍റെ കാരുണ്യം;
304 തടവുകാർക്ക് മോചനം
മസ്കത്ത്: വിവിധ കേസുകളിൽ ശിക്ഷിക്കപ്പെട്ട് ജയിലിൽ കഴിഞ്ഞിരുന്ന 304 തടവുകാർക്ക് സുൽത്താൻ ഹൈതം ബിൻ താരിഖ് മാപ്പ് നൽകി. ചെറിയ പെരുന്നാൾ ആഘോഷത്തിന്‍റെ ഭാഗമായാണ് ഇവർ മോചിതരായത്. ഇതിൽ 108പേർ വിദേശികളാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.