നാഷനൽ മ്യൂസിയത്തിൽ സുൽത്താൻ ഖാബൂസ് കോർണർ നിർമിക്കും
text_fieldsമസ്കത്ത്: സുൽത്താൻ ഖാബൂസ് ബിൻ സഇൗദിെൻറ ഒാർമക്കായി നാഷനൽ മ്യൂസിയത്തിൽ പ്രത്യേക കോർണർ നിർമിക്കുന്നു. ഇതിന് ടെൻഡർ ബോർഡ് 3.17 ലക്ഷം റിയാൽ അനുവദിച്ചു. സാമ്പത്തികകാര്യ മന്ത്രി ഡോ. സൈദ് ബിൻ മുഹമ്മദ് അൽ സഖ്രിയുടെ അധ്യക്ഷതയിൽ നടന്ന ടെൻഡർ ബോർഡ് യോഗം മൊത്തം 158 ദശലക്ഷം റിയാലിെൻറ പദ്ധതികൾക്കാണ് അനുമതി നൽകിയത്. വിവിധ റോഡ് പദ്ധതികൾക്കായി 112 ദശലക്ഷം റിയാൽ ടെൻഡർ ബോർഡ് അനുവദിച്ചിട്ടുണ്ട്. ശ
ർഖിയ എക്സ്പ്രസ്വേ ഇരട്ടിപ്പിക്കൽ പദ്ധതിയുടെ രണ്ടാം ഘട്ടത്തിലെ ആദ്യ ഭാഗത്തെ അധിക ജോലികൾക്കായി ഗതാഗത, വാർത്തവിനിമയ, വിവര സാേങ്കതിക മന്ത്രാലയത്തിനായി 23 ദശലക്ഷം റിയാൽ അനുവദിച്ചു. മരുന്നുകളും വാക്സിനുകളും വിതരണം ചെയ്യുന്നതിന് ആരോഗ്യ മന്ത്രാലയത്തിനായി 13 ദശലക്ഷം റിയാലും അനുവദിച്ചിട്ടുണ്ട്. ആശുപത്രികളിലെ സർജിക്കൽ വിഭാഗത്തിന് സാധനങ്ങൾ നൽകുന്നതിനായി 6.9 ദശലക്ഷം റിയാലും ടെൻഡർ ബോർഡ് അനുവദിച്ചിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.