സുൽത്താന്റെ സന്ദേശം സിറിയൻ പ്രസിഡന്റിന് കൈമാറി
text_fieldsമസ്കത്ത്: ഒമാൻ ഭരണാധികാരി സുൽത്താൻ ഹൈതം ബിൻ താരിഖിന്റെ സന്ദേശം സിറിയൻ പ്രസിഡന്റ് ബശ്ശാർ അൽ അസദിന് കൈമാറി. ഡമസ്കസിലെത്തിയ ഒമാൻ വിദേശകാര്യമന്ത്രി സയ്യിദ് ബദർ ഹമദ് അൽ ബുസൈദിയാണ് സുൽത്താന്റെ രേഖാമൂലമുള്ള സന്ദേശം കൈമാറിയത്. ഇരുവരും നടത്തിയ കൂടിക്കാഴ്ചയിൽ പ്രസിഡന്റ് ബശ്ശാറിനും സിറിയൻ ജനങ്ങൾക്കുമുള്ള സുൽത്താന്റെ ആശംസകൾ അറിയിക്കുകയും ചെയ്തു. 52ാം ദേശീയ ദിനാഘോഷത്തിന്റെ ഭാഗമായി സുൽത്താനും ഒമാൻ ജനതക്കുമുള്ള ആശംസകൾ സിറിയൻ പ്രസിഡന്റും നേർന്നു. മേഖലയിൽ സുരക്ഷയും സ്ഥിരതയും നിലനിർത്താനുള്ള ശ്രമങ്ങളെ പിന്തുണക്കേണ്ടതിന്റെ പ്രാധാന്യത്തെപ്പറ്റി ഇരുവരും അടിവരയിട്ട് പറഞ്ഞു.
യോഗത്തിൽ സിറിയൻ വിദേശകാര്യ മന്ത്രി ഡോ. ഫൈസൽ മിഖ്ദാദ്, സിറിയയിലെ ഒമാൻ അംബാസഡർ സയ്യിദ് തുർക്കി മഹ്മൂദ് അൽ ബുസൈദി, മന്ത്രിയുടെ ഓഫിസ് വകുപ്പ് മേധാവി ഖാലിദ് ഹഷെൽ അൽ മുസെൽഹി എന്നിവർ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.