സുൽത്താന്റെ സന്ദേശം ബഹ്റൈൻ രാജാവിന് കൈമാറി
text_fieldsമനാമയിലെ സഫ്രിയ കൾച്ചർ പാലസിൽ നടന്ന കൂടിക്കാഴ്ചയിൽ സുൽത്താന്റെ സന്ദേശം ബഹ്റൈൻ രാജാവ് ഹമദ് ബിൻ ഈസ ആൽ ഖലീഫക്ക് ഒമാൻ അംബാസഡർ സയ്യിദ് ഫൈസൽ ബിൻ ഹാരിബ് അൽ ബുസൈദി കൈമാറുന്നു
മസ്കത്ത്: ഒമാൻ ഭരണാധികാരി സുൽത്താൻ ഹൈതം ബിൻ താരിഖിന്റെ രേഖാമൂലമുള്ള സന്ദേശം ബഹ്റൈൻ രാജാവ് ഹമദ് ബിൻ ഈസ ആൽ ഖലീഫക്ക് കൈമാറി.
തലസ്ഥാന നഗരമായ മനാമയിലെ സഫ്രിയ കൾച്ചർ പാലസിൽ രാജാവുമായി നടത്തിയ കൂടിക്കാഴ്ചയിൽ ബഹ്റൈനിലെ ഒമാൻ അംബാസഡർ സയ്യിദ് ഫൈസൽ ബിൻ ഹാരിബ് അൽ ബുസൈദിയാണ് സന്ദേശം കൈമാറിയത്. ഇരു രാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി ബന്ധം ശക്തിപ്പെടുത്തുന്നതിൽ ശ്രദ്ധ കേന്ദ്രീകരിക്കുമെന്നാണ് സന്ദേശം.
![Girl in a jacket](https://www.madhyamam.com/h-library/newslettericon.png)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.