റഷ്യൻ ഉദ്യോഗസ്ഥന് സുൽത്താന്റെ ആദരവ് കൈമാറി
text_fieldsമസ്കത്ത്: റഷ്യയിലെ യൂനിയൻ ഓഫ് മ്യൂസിയം പ്രസിഡന്റും സ്റ്റേറ്റ് ഹെർമിറ്റേജ് മ്യൂസിയം ഡയറക്ടർ ജനറലും ഒമാൻ നാഷനൽ മ്യൂസിയം ട്രസ്റ്റി ബോർഡ് അംഗവുമായ പ്രഫ. മിഖായേൽ പിയോട്രോവ്സ്കിയെ സുൽത്താൻ ഹൈതം ബിൻ താരിഖ് ഓർഡർ ഓഫ് ഫെലിസിറ്റേഷൻ നൽകി ആദരിച്ചു. സെന്റ് പീറ്റേഴ്സ്ബർഗിലെ നാഷനൽ മ്യൂസിയവും ഹെർമിറ്റേജ് മ്യൂസിയവും തമ്മിലുള്ള സാംസ്കാരിക സഹകരണം പ്രോത്സാഹിപ്പിക്കാൻ അദ്ദേഹം നൽകിയ സംഭാവനകൾ പരിഗണിച്ചാണ് ആദരവ്. ഒമാനും റഷ്യക്കും ഇടയിൽ സാംസ്കാരികവും നാഗരികവുമായ അവബോധം വളർത്തുന്നതിൽ പിയോട്രോവ്സ്കിയുടെ പങ്ക് വിളിച്ചോതുന്നതാണ് ഈ പുരസ്കാരം. ദിവാൻ ഓഫ് റോയൽ കോർട്ട് മന്ത്രി സയ്യിദ് ഖാലിദ് ഹിലാൽ അൽ ബുസൈദി സുൽത്താന്റെ ആദരവ് കൈമാറി. നാഷനൽ മ്യൂസിയം സെക്രട്ടറി ജനറൽ ജമാൽ ഹസ്സൻ അൽ മുസാവി, ഒമാനിലെ റഷ്യൻ എംബസിയുടെ ഷർഷെ ദഫേ എന്നിവർ സംബന്ധിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.