വൈറസ് ബാധ കൂടുതലും വാക്സിൻ എടുക്കാത്തവരിലെന്ന് സുപ്രീം കമ്മിറ്റി
text_fieldsമസ്കത്ത്: കോവിഡിനെതിരെയുള്ള വാക്സിനെടുക്കാത്തവരിലാണ് കൂടുതൽ വൈറസ് ബാധയും അനുബന്ധരോഗങ്ങളും കണ്ടുവരുന്നതെന്ന് സുപ്രീം കമ്മിറ്റി. രാജ്യത്തെ വിവിധ ഗവർണറേറ്റുകളിലെ ആശുപത്രികളിൽ ചികിത്സതേടുന്നവരുടെ എണ്ണം വർധിച്ചിട്ടുണ്ട്. ശ്വാസകോശ സംബന്ധമായ അസുഖങ്ങളിലും വര്‍ധന രേഖപ്പെടുത്തി. അസുഖ ബാധിതരില്‍ കൂടുതലും 5-12 വയസ്സുള്ള കുട്ടികളാണ്.
ഈയൊരു പശ്ചാത്തലത്തിൽ കുട്ടികളുടെയും കുടുംബത്തിന്റെതും ആരോഗ്യസംരക്ഷണം പരിഗണിച്ച് പ്രൈമറി ക്ലാസുകളിൽ (ഒന്ന് മുതൽ നാലാംതരം വരെ) ഓണ്‍ലൈന്‍ ക്ലാസുകള്‍ മാത്രമായി നടത്താത്താന് സുപ്രീം കമ്മിറ്റി കഴിഞ്ഞ ദിവസം നിർദേശം. ജനുവരി 16 മുതല്‍ നാലാഴ്ചത്തേക്കാണ് ഓൺലൈൻ ക്ലാസിന് നിർദേശം നൽകിയിരിക്കുന്നത്. ഒമിക്രോണ്‍ വകഭേദം കോവിഡ് കേസുകള്‍ ഗണ്യമായി വര്‍ധിക്കാന്‍ ഇടയാക്കിയതായും സുപ്രീം കമ്മിറ്റി വിലയിരുത്തി. എല്ലാ ആളുകളും കോവിഡ് മാനദണ്ഡങ്ങള്‍ ഉറപ്പുവരുത്തണമെന്നും വാണിജ്യസ്ഥാപനങ്ങള്‍, പ്രദര്‍ശനങ്ങള്‍, സമ്മേളനങ്ങള്‍ എന്നിവിടങ്ങളില്‍ നിയന്ത്രണങ്ങള്‍ പൂര്‍ണമായി പാലിക്കണമെന്നും സുപ്രീം കമ്മിറ്റി നിർദേശിച്ചു.
ഹാളുകളിലും കായികവേദികളിലും കൃത്യമായ കോവിഡ് സുരക്ഷാനിര്‍ദേശങ്ങള്‍ പാലിക്കണം. 50 ശതമാനത്തില്‍ കൂടുതള്‍ ആളുകള്‍ക്ക് പ്രവേശനം അനുവദിക്കരുത്. സാമൂഹിക അകലം പാലിക്കുക, മാസ്ക് ശരിയായ രീതിയില്‍ ധരിക്കുക എന്നിവയും സുപ്രീം കമിറ്റി ഉണർത്തി.
750 പേർക്ക് കൂടി കോവിഡ്
മസ്കത്ത്: രാജ്യത്ത് 750 പേർക്ക് കൂടി കോവിഡ് ബാധിച്ചതായി ആരോഗ്യമന്ത്രാലയം അറിയിച്ചു. ഇതോടെ കോവിഡ് ബാധിച്ചവരുടെ എണ്ണം 3,01,458 ആയി. പുതുതായി മരണങ്ങളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല. കഴിഞ്ഞ 24 മണിക്കൂറിനിടെ 171 പേർക്ക് അസുഖം ഭേദമാകുകയും ചെയ്തു. രോഗം ഭേദമായവരുടെ എണ്ണം 3,01,458 ആയി ഉയർന്നു. രോഗമുക്തി നിരക്ക് 97.1 ശതമാനമാണ്. കോവിഡ് ബാധിച്ച് ആകെ 4119 പേരാണ് ഇതുവരെ മരിച്ചത്. കഴിഞ്ഞ ദിവസം 16 പേരെ കൂടി ആശുപത്രിയിൽ പ്രവശേിപ്പിച്ചു. ഇതോടെ രാജ്യത്തെ വിവിധ ആതുരാലയങ്ങളിൽ കഴിയുന്നവരുടെ എണ്ണം 64 ആയി ഉയർന്നു. ഇതിൽ ആറുപേർ തീവ്രപരിചരണ വിഭാഗത്തിലാണ്.
ആശുപത്രിയിൽ പ്രവേശിപ്പിക്കുന്നവരുടെ എണ്ണം ദിനേനെ വർധിക്കുന്നത് കാര്യങ്ങളെ സങ്കീർണമാക്കുമെന്നാണ് ആരോഗ്യമേലയിലുള്ളവർ കരുതുന്നത്. കഴിഞ്ഞ മൂന്ന് ദിവസത്തിനിടെ മാത്രം 50ൽ അധികം ആളുകളെയാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. കൂടുതൽ രോഗികൾ ഇനിയും വരാനാണ് സാധ്യത. ഇതുകണ്ട് വേണ്ട മുൻകരുതൽ നടപടികൾ എടുത്തുകൊണ്ടിരിക്കുകയാണ് അധികൃതർ. കോവിഡിനെ പിടിച്ചുകെട്ടുന്നതിനായി ഊർജിതശ്രമങ്ങളാണ് നടന്നുകൊണ്ടിരിക്കുന്നത്. വിവിധ ഗവർണറേറ്റുകളിൽ വിദേശികൾക്കടക്കം ബൂസ്റ്റർ ഡോസ് വിതണം ചെയ്തു തുടങ്ങിയിട്ടുണ്ട്. നിലവിൽ രാജ്യത്ത് 4761 ആളുകളാണ് കോവിഡ് ബാധിതരായി കഴിയുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.