രാജ്യത്ത് താപനില ഉയരുന്നു
text_fieldsമസ്കത്ത്: സുഖകരമായ കാലാവസ്ഥക്ക് ശേഷം രാജ്യത്ത് താപനില ഉയരാൻ തുടങ്ങി. വിവിധ വിലായത്തുകളിൽ കനത്ത ചൂടാണ് കഴിഞ്ഞ ദിവസം അനുഭവപ്പെട്ടത്. വിവിധ ഗവർണറേറ്റുകളിലെ വിലായത്തുകളായ ദിമാ വ അൽ തയ്യാൻ, അൽ കാമിൽ വഅൽ വാഫി, റുസ്താഖ്, ജഅലൻ ബാനി ബു ഹസ്സൻ എന്നിവിടങ്ങളിൽ 40 ഡിഗ്രി സെൽഷ്യസിന് മുകളിലായിരുന്നു താപനില രേഖപ്പെടുത്തിയത്.
ഏറ്റവും കുറഞ്ഞ താപനില അനുഭവപ്പെട്ടത് ജബൽ ശംസിലും സുവൈഖിലുമാണ്. യഥാക്രമം 12.8, 15.3 ഡിഗ്രി സെൽഷ്യസ് ആയിരുന്നു ഇവിടുത്തെ താപനില. അതേസമയം, ദാഹിറ, തെക്കൻ ശർഖിയ, അൽ വുസ്ത, ദോഫാർ ഗവർണറേറ്റുകളിൽ തെക്ക് കിഴക്കൻ കാറ്റിന് സാധ്യതയുണ്ടെന്ന് കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നൽകി. ഇത് തുറസ്സായ സ്ഥലങ്ങളിലും മരൂഭൂമികളിലും പൊടി ഉയർത്തുകയും ദൃശ്യപരതയെ ബാധിക്കാൻ സാധ്യതയുണ്ടെന്നും അധികൃതർ വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.