താപനില കുറയും; തിരമാല ഉയരും
text_fieldsമസ്കത്ത്: വടക്കുപടിഞ്ഞാറൻ കാറ്റിന്റെ ഭാഗമായി ഞായർ മുതൽ ബുധൻ വരെയുള്ള ദിവസങ്ങളിൽ മുസന്ദം ഗവർണറേറ്റ് തീരങ്ങളിലും ഒമാൻ കടലിന്റെ തീരങ്ങളിലും ഉയർന്ന തിരമാലകൾക്ക് സാധ്യതയുണ്ടെന്ന് ഒമാൻ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.
തിരമാലകൾ രണ്ട് മുതൽ 2.5 മീറ്റർവരെ ഉയർന്നേക്കാം. കടലിൽപോകുന്നവർ സാഹചര്യങ്ങളും മറ്റും പരിശോധിക്കണമെന്നും അധികൃതർ നിർദേശിച്ചു.
മുസന്ദം, വടക്കൻ ബാത്തിന, ബുറൈമി എന്നീ ഗവർണറേറ്റുകളിൽ വടക്ക്-പടിഞ്ഞാറൻ കാറ്റ് ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഫെബ്രുവരി 21ന് സുൽത്താനേറ്റിന്റെ ഭൂരിഭാഗം ഗവർണറേറ്റുകളിലേക്കും കാറ്റ് വ്യാപിക്കും. ഇതിന്റെ ഫലമായി താപനിലയിൽ പ്രകടമായ മാറ്റം ഉണ്ടാകും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.