ശിവരാത്രിദിനത്തിൽ ക്ഷേത്രം തുറന്നില്ല; ഭക്തർക്ക് നിരാശ
text_fieldsമസ്കത്ത്: കോവിഡ് രോഗവ്യാപനം തടയുന്നതിനുള്ള നിയന്ത്രണങ്ങൾ ഏതാണ്ട് പൂർണമായും നീക്കിയ സാഹചര്യത്തിൽ ശിവരാത്രി ദിനത്തിൽ മസ്കത്തിലെ നൂറ്റാണ്ടുകൾ പഴക്കമുള്ള ശിവക്ഷേത്രം തുറക്കാത്തത് ഭക്തരെ നിരാശരാക്കി. കൂടുതൽ ആളുകൾ എത്താൻ സാഹചര്യമുള്ളതിനാൽ തിരക്ക് നിയന്ത്രിക്കാൻ പ്രയാസപ്പെടുമെന്ന് കരുതിയാണ് തുറക്കാതിരുന്നതെന്ന് ക്ഷേത്രത്തിലെ മുഖ്യ പുരോഹിതൻ അൽപേഷ് മഹാരാജ് പറഞ്ഞു.
ഇസ്റഅ് മിഹ്റാജ് പ്രമാണിച്ച് പൊതു അവധിയായതിനാൽ ഏറെ സമയം ക്ഷേത്രത്തിൽ ചെലവഴിക്കാം എന്ന് കരുതിയായിരുന്നു പലരും ദൂരദിക്കുകളിൽനിന്നുപോലും എത്തിയിരുന്നത്. ഒടുവിൽ അടഞ്ഞുകിടന്ന ക്ഷേത്രത്തിന് പുറത്ത് ആരാധന നടത്തിയാണ് ഭക്തർ മടങ്ങിയത്.ക്ഷേത്രം ബുധനാഴ്ച മുതൽ തുറക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.