പര്യടനം പൂർത്തിയായി; 'ശബാബ് ഒമാൻ രണ്ട്' നാട്ടിലേക്ക് തിരിച്ചു
text_fieldsമസ്കത്ത്: സൗഹൃദത്തിെൻറ സന്ദേശവുമായി നടത്തിയ അന്തർദേശീയ യാത്ര പൂർത്തിയാക്കി 'ശബാബ് ഒമാൻ രണ്ട്' ഒമാൻ നാവിക കപ്പൽ യു.എ.ഇയിൽനിന്ന് ഒമാനിലേക്ക് പുറപ്പെട്ടു. ദുബൈ എക്സ്പോയിലടക്കം പെങ്കടുത്തശേഷമാണ് കപ്പലിെൻറ മടക്കം. നവംബർ ഏഴിന് ഒമാനിൽനിന്നായിരുന്നു യാത്ര തുടങ്ങിയത്. ലോകത്തിന് സാഹോദര്യത്തിെൻറയും സൗഹൃദത്തിെൻറയും സമാധാനത്തിെൻറയും സന്ദേശം നൽകാനും ഒമാനി നാഗരികതയെ വിവിധ ലോകസമൂഹങ്ങൾക്ക് പരിചയപ്പെടുത്തുകയുമായിരുന്നു യാത്രയുടെ ലക്ഷ്യം. കപ്പലിെൻറ അഞ്ചാമത് അന്താരാഷ്ട്ര യാത്ര 'ഒമാൻ: ഒരു പുതുക്കിയ സമീപനം' എന്ന തലക്കെട്ടിലാണ് നടത്തിയിരുന്നത്. കുവൈത്തിലെ ഷുവൈഖ് തുറമുഖം, സൗദി അറേബ്യയിലെ ദമ്മാമിലെ കിങ് അബ്ദുൽ അസീസ് തുറമുഖം, ബഹ്റൈൻ, ഖത്തറിലെ ദോഹ തുറമുഖം തുടങ്ങിയ സ്ഥലങ്ങളിൽ ഉൗഷ്മളമായ സ്വീകരണമായിരുന്നു കപ്പലിന് ലഭിച്ചത്. ഇതിന് ശേഷമാണ് ദുബൈയിൽ എത്തിയിരുന്നത്.
ദുൈബ ഹാർബറിൽ നങ്കൂരമിട്ട കപ്പൽ നിരവധി സന്ദർശകരെ ആകർഷിച്ചിരുന്നു. ഗൾഫിലെ അറബ് രാജ്യങ്ങൾക്കായുള്ള സഹകരണ കൗൺസിൽ സെക്രട്ടറി ജനറൽ ഡോ. നായിഫ് ഫലാഹ് മുബാറക് അൽ ഹജ്റഫ്, ദുബൈ പൊലീസിലെ തുറമുഖകാര്യ അസിസ്റ്റൻഡ് കമാൻഡൻറ് എയർവേസ് മാർഷൽ അഹമ്മദ് ബിൻ മുഹമ്മദ് ബിൻ താനി, ഒമാനിലെ തുർക്കി അംബാസഡർ ഐഷ സുസിൻ ഒസ്ലുവർ തുടങ്ങി നിരവധി പ്രമുഖർ വിവിധ ദിവസങ്ങളിൽ കപ്പൽ സന്ദർശിച്ചിരുന്നു. സുൽത്താനേറ്റിെൻറ ചരിത്രം വിവരിക്കുന ചിത്രപ്രദർശനവും കപ്പലിൽ ഒരുക്കിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.