മസ്കത്ത് വിമാനത്താവളത്തിൽ ട്രയൽ റൺ നടന്നു
text_fieldsമസ്കത്ത്: ഒക്ടോബർ ഒന്നിന് പ്രവർത്തനമാരംഭിക്കുന്നതിന് മുന്നോടിയായി മസ്കത്ത് അന്താരാഷ്ട്ര വിമാനത്താവളത്തിൽ ട്രയൽ റൺ നടന്നു. വന്നിറങ്ങുന്ന യാത്രക്കാർക്കായി ഏർപ്പെടുത്തിയ സജ്ജീകരണങ്ങളുടെ പ്രവർത്തനക്ഷമത പരിശോധിക്കുന്നതിനായി നടന്ന ട്രയൽ റണ്ണിൽ സ്വദേശികളും വിദേശികളുമായ 150ഒാളം സന്നദ്ധ പ്രവർത്തകർ പെങ്കടുത്തു. എല്ലാവിധ സുരക്ഷ മുന്നൊരുക്കങ്ങളും പാലിച്ചാണ് പരിശോധന നടന്നത്. സിവിൽ ഏവിയേഷൻ അതോറിറ്റി പ്രസിഡൻറ് ഡോ. മുഹമ്മദ് ബിൻ നാസർ അൽ സാബി, ആരോഗ്യ മന്ത്രാലയം അണ്ടർ സെക്രട്ടറി ഡോ. മുഹമ്മദ് അൽ ഹുസ്നി തുടങ്ങിയ ഉന്നത ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തിൽ വെള്ളിയാഴ്ച രാവിലെ ഒമ്പതു മണിയോടെയാണ് പരിശോധനക്ക് തുടക്കമായത്.
വന്നിറങ്ങുന്നവരുടെ രജിസ്ട്രേഷൻ, ഇമിഗ്രേഷൻ, കോവിഡ് പി.സി.ആർ ടെസ്റ്റിന് സാമ്പ്ൾ ശേഖരിക്കുന്നതിനുള്ള സംവിധാനം, ബാഗേജ് ക്ലെയിം ഹാൾ വഴിയുള്ള എക്സിറ്റ് തുടങ്ങിയ വിഭാഗങ്ങളുടെ പരിശോധനയാണ് നടന്നത്. ഉച്ചക്ക് ശേഷം കുറഞ്ഞ എണ്ണം വളൻറിയർമാരുടെ പങ്കാളിത്തത്തിൽ ഡ്രൈവ് ഇൻ കോവിഡ് പരിശോധന സംവിധാനത്തിെൻറ പ്രവർത്തനവും അവലോകനം ചെയ്തു. പരിശോധനയിൽ ഭാഗഭാക്കായ വളൻറിയർമാർക്ക് സൗജന്യ പി.സി.ആർ പരിശോധനയും നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.