വേൾഡ് മലയാളി ഫെഡറേഷൻ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു
text_fieldsമസ്കത്ത്: രാജ്യത്തെ രക്തബാങ്കുകളിൽ രക്തത്തിനു ക്ഷാമം നേരിടുന്ന സാഹചര്യത്തിൽ വേൾഡ് മലയാളി ഫെഡറേഷൻ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു. വേൾഡ് മലയാളി ഫെഡറേഷെൻറ അഞ്ചാമത് വാർഷികത്തോട് അനുബന്ധിച്ച് ഗാന്ധിജയന്തി ദിനത്തിലായിരുന്നു ക്യാമ്പ്. രാവിലെ എട്ടു മണിമുതൽ ഉച്ചക്ക് രണ്ടുമണിവരെ ബൗഷർ ബ്ലഡ് ബാങ്കിൽ നടന്ന ക്യാമ്പിൽ നിരവധി ആളുകൾക്കൊപ്പം ഇന്ത്യൻ എംബസി ജീവനക്കാരും പങ്കെടുത്തു. 35 വർഷമായി രക്തദാന മേഖലയിൽ സജീവ സാന്നിധ്യമായ ഒമാൻ സ്വദേശിയായ അഹമ്മദ് അൽ ഖറൂസി പ്രത്യേക ക്ഷണിതാവായെത്തി രക്തദാനം െചയ്തു. അദ്ദേഹത്തിെൻറ 173ാമത് ക്യാമ്പ് കൂടിയായിരുന്നു ഇത്. വേൾഡ് മലയാളി ഫെഡറേഷൻ ഒമാനുവേണ്ടി ഗ്ലോബർ കോഓഡിനേറ്റർ ഡോ. ജെ. രത്നകുമാർ, നാഷനൽ പ്രസിഡൻറ് അമ്മുജം എന്നിവർ അദ്ദേഹത്തെ സ്മരണിക നൽകി ആദരിച്ചു. മസ്കത്ത് യൂനിറ്റ് പ്രസിഡൻറ് ജിജി പി. തോമസ്, നാഷനൽ സെക്രട്ടറി അൻസാർ അബ്ദുൽ ജബ്ബാർ, സോഷ്യൽ വെൽഫെയർ ഫോറം കോഓഡിനേറ്റർ സരസ്വതി മനോജ്, മെംബർഷിപ് കോഓഡിനേറ്റർ ബിജു മാത്യു, മസ്കത്ത് യൂനിറ്റ് സെക്രട്ടറി വിനു നായർ, നാഷനൽ കോഓഡിനേറ്റർ ഉല്ലാസ് ചേരീയാൻ, മിഡിലീസ്റ്റ് മലയാളം ഫോറം കോഓഡിനേറ്റർ രാജൻ വി. കൊക്കൂരി, നാഷനൽ യൂത്ത് കോഓഡിനേറ്റർ രമ്യ ഡെൻസിൽ, നാഷനൽ വിമൻസ് കോഓഡിനേറ്റർ അർച്ചന അജീഷ്, നാഷനൽ സ്പോർട്സ് കോഓഡിനേറ്റർ സിസിൽ ഡെൻസ്റ്റിൽ യേശുദാസൻ, സോഹാർ യൂനിറ്റ് പ്രസിഡൻറ് രാജൻ, മസ്കത്ത് യൂനിറ്റ് അംഗങ്ങൾ കിരൺ ജോർജ്, അനിത രാജൻ, ഉല്ലാസ് ചേരീയാൻ, സപ്ന അനു ബി. ജോർജ്, ജിജി തോമസ്, രാജൻ, സരസ്വതി മനോജ്, വിനു നായർ എന്നിവർ നേതൃത്വം നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.