ചൂടിന് ശമനമില്ല; അമ്പതിനോടടുത്ത് താപനില
text_fieldsമസ്കത്ത്: രാജ്യത്ത് ചൂടിന് ശമനമില്ല. തുടർച്ചയായ മൂന്നാം ദിനവും താപനില മുകളിലോട്ട് കുതിച്ചുയർന്നു. 50 ഡിഗ്രിസെൽഷ്യസിനടുത്താണ് പലയിടത്തും ചൂട് അനുഭവപ്പെട്ടത്. കഴിഞ്ഞ 24 മണിക്കൂറിനിടെ ഏറ്റവും ഉയർന്ന താപനില രേഖപ്പെടുത്തിയത് ലിവയിലാണ്. 49.2 ഡിഗ്രി സെൽഷ്യസാ ണ് ഇവിടെ അനുഭവപ്പെട്ട ചൂട്. സുഹാർ, ഷിനാസ്, ഫഹുദ് എന്നിവിടങ്ങളിൽ 48.9 ഡിഗ്രി സെൽഷ്യസ് ചൂടുമാണ് രേഖപ്പെടുത്തിയത്. സുനൈന 48.7, ഹംറ അദ് ദുരു, സൂർ, ഖുറിയാത്ത് എന്നിവിടങ്ങളിൽ 48.5 ഡിഗ്രി സെൽഷ്യസ് ചൂടും അനുഭവപ്പെട്ടു.
കനത്ത ചൂടിന്റെ പശ്ചാതലത്തിൽ പകൽ സമയങ്ങളിൽ പലരും പുറത്തിറങ്ങാൻ മടിക്കുകയാണ്. സൂപ്പർമാർക്കറ്റുകളിലും മാളുകളിലും താരതമ്യേനെ ആളുകൾ കുറവാണ്. പെരുന്നാൾ അവധിയായിട്ടും പ്രാദേശിക ടൂറിസം കേന്ദ്രങ്ങളിലൊന്നും വലിയ തിരക്ക് അനുഭവപ്പെടുന്നില്ല. ചൂടിന് ശമനം തേടി കൂടുതൽപേരും ബീച്ചുകളിലും മറ്റു പ്രകൃതിദത്തമായ തടാകളങ്ങളിലുമാണെത്തുന്നത്. വരും ദിവസങ്ങളിലും ചൂട് ഉയരാൻ സാധ്യതയുള്ളതിനാൽ മുൻകരുതലുകളെടുക്കണമെന്നാണ് അധികൃതർ നൽകുന്ന മുന്നറിയിപ്പ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.