മൂന്ന് ഗവർണറേറ്റുകളിൽ പൊടിക്കാറ്റ് ഉണ്ടാകും
text_fieldsമസ്കത്ത്: അറബിക്കടലിൽ ഈയാഴ്ച അവസാനം ന്യൂനമർദ സാഹചര്യം രൂപപ്പെടാനിടയുണ്ടെന്ന് സിവിൽ ഏവിയേഷൻ പൊതുഅതോറിറ്റി അറിയിച്ചു. ബംഗാൾ ഉൾക്കടലിൽ രൂപം കൊണ്ട ന്യൂനമർദം ഇന്ത്യൻ ഉപഭൂഖണ്ഡം കടന്ന് അറബിക്കടലിൽ എത്താനാണിട. ന്യൂനമർദം കൂടുതൽ ശക്തിപ്പെടുകയോ അതോ ഇല്ലാതാവുകയോ ചെയ്യുമെന്ന കാര്യം വരും ദിവസങ്ങളിൽ മാത്രമാണ് വ്യക്തമാവുകയുള്ളൂ. അൽ ഹജർ പർവതനിരകളിലും പരിസരത്തും ഇടിയോടെയുള്ള മഴക്കും കാറ്റിനും സാധ്യതയുണ്ട്. ഇതിന് പുറമെ ബുറൈമി, അൽ വുസ്ത, ദാഹിറ ഗവർണറേറ്റുകളിൽ പൊടിക്കാറ്റുമുണ്ടാകാനിടയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിെൻറ മുന്നറിയിപ്പിൽ പറയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.