Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightകടയിൽ​ കയറിയ...

കടയിൽ​ കയറിയ മോഷ്ടാവിനെ പിടികൂടി പൊലീസിലേൽപിച്ചു

text_fields
bookmark_border
Theft in Oman
cancel

മ​ത്ര: ഗ്ലാ​സ് ത​ക​ര്‍ത്ത് മോ​ഷ്ടി​ക്കാ​ന്‍ ക​യ​റി​യ ആ​ളെ ഉ​ട​മ കൈ​യോ​ടെ പി​ടി​കൂ​ടി പൊ​ലീ​സി​ല്‍ ഏ​ല്‍പി​ച്ചു. ക​ഴി​ഞ്ഞ​ദി​വ​സം മ​ത്ര സൂ​ഖി​ലെ ബം​ഗ്ലാ​ദേ​ശി​യു​ടെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള സൂ​പ്പ​ര്‍‌ മാ​ര്‍ക്ക​റ്റി​ലാ​ണ് സം​ഭ​വം. ക​ട​യി​ലെ സി.​സി.​ടി.​വി ഉ​ട​മ​യു​ടെ വീ​ട്ടി​ലെ സം​വി​ധാ​ന​വു​മാ​യി ബ​ന്ധി​പ്പി​ച്ചി​രു​ന്നു. ഗ്ലാ​സ് ത​ക​ര്‍ത്ത് മോ​ഷ്ടി​ക്കാ​ന്‍ ക​യ​റി​യ ഉ​ട​ന്‍ വീ​ട്ടി​ലു​ള്ള​വ​രു​ടെ ശ്ര​ദ്ധ​യി​ല്‍ പെ​ടു​ക​യും പൊ​ലീ​സ് എ​ത്തും​വ​രെ മോ​ഷ്ടാ​വി​നെ പി​ടി​ച്ചു​വെ​ക്കു​ക​യു​മാ​യി​രു​ന്നു. സ്റ്റാ​ഫു​ക​ള്‍ ക​ട​യു​ടെ മു​ക​ളി​ല്‍ ത​ന്നെ​യു​ള്ള ഫ്ലാ​റ്റി​ലെ താ​മ​സ​ക്കാ​രാ​യ​തി​നാ​ല്‍ മോ​ഷ്ടാ​വി​നെ എ​ളു​പ്പ​ത്തി​ല്‍ പി​ടി​കൂ​ടാ​നും സ​ഹാ​യ​ക​മാ​യി. ദൃ​ശ്യ​ങ്ങ​ള​ട​ക്കം മ​ത്ര പൊ​ലീ​സി​ന് കൈ​മാ​റി​യി​ട്ടു​ണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:omannews
News Summary - Thief who entered a shop captured
Next Story