രാജ് നായർക്ക് ഇത് നോമ്പിെൻറ രണ്ടാംവർഷം
text_fieldsമസ്കത്ത്: 24 വർഷമായി ഒമാനിൽ പ്രവാസജീവിതം നയിക്കുന്ന ആലപ്പുഴ ചേർത്തല സ്വദേശിയായ രാജ് നായർ കഴിഞ്ഞവർഷം മുതൽ റമദാനിൽ നോമ്പെടുക്കുന്നുണ്ട്. വിദേശത്തുള്ള സഹോദരന് നേരിട്ട പ്രശ്നം തീരാൻ റമദാനിൽ നോമ്പെടുക്കാം എന്ന് 'േനർച്ച'യാക്കുകയായിരുന്നു. അങ്ങനെ നോെമ്പടുക്കുകയും പ്രയാസങ്ങൾ നീങ്ങുകയും ചെയ്തു. ഒരു സ്വകാര്യ സ്ഥാപനത്തിൽ ജോലിചെയ്യുന്ന രാജ് നായർക്ക് നോമ്പ് ആത്മവിശ്വാസവും ശാരീരിക സംതൃപ്തിയും നൽകുമെന്ന അഭിപ്രായമാണ്. അങ്ങനെ ഇക്കുറിയും േനാെമ്പടുക്കുന്നു.
സുബ്ഹി നമസ്കാരത്തിന് മുമ്പുതന്നെ എഴുന്നേൽക്കും. ലഘു ഭക്ഷണം കഴിച്ചു പ്രാർഥിച്ച് നോമ്പിലേക്ക് പ്രവേശിക്കും. വൈകീട്ട് നോമ്പ് തുറക്കുന്ന സമയത്ത് നാരങ്ങാ വെള്ളം, ഈത്തപ്പഴം, പക്കോഡ എന്നിവയാണ് കഴിക്കുന്നത്. കഴിഞ്ഞവർഷം നോമ്പെടുക്കാൻ തീരുമാനിച്ച സമയത്ത് ഭാര്യ സീമക്കും മകൾ വൈഷ്ണവിക്കും ആദ്യം ആശങ്കയായിരുന്നു. നോമ്പ് പൂർത്തിയാക്കാൻ സാധിക്കുമോ എന്ന ആശങ്കയിൽ ആദ്യനോമ്പിന് മകൾ പലവട്ടം ഓഫിസിലേക്ക് വിളിച്ചുകൊണ്ടിരുന്നു. എന്നാൽ, ഒരു ബുദ്ധിമുട്ടും ഉണ്ടായില്ല.
ആദ്യനോമ്പുമുതൽ ഇതുവരെ ഒരു പ്രയാസവും തോന്നിയിട്ടില്ല. ഓഫിസിൽ കൂടെ ജോലി ചെയ്യുന്ന സ്വദേശികൾ അടക്കമുള്ളവർ നോമ്പെടുക്കുന്നതിനെ പ്രോത്സാഹിപ്പിക്കുന്നത് ഏറെ ആത്മവിശ്വാസം നൽകുന്നതാണെന്ന് രാജ് നായർ പറയുന്നു. നോമ്പ് അന്നപാനീയങ്ങൾ ഉപേക്ഷിക്കുക എന്നത് മാത്രമല്ല. അതിലുപരി ഏറെ മനസ്സിന് കരുത്തുനൽകുന്ന ഒന്നാണ്. എല്ലാ മതങ്ങളെയും അവരുടെ വിശ്വാസത്തെയും ഉൾക്കൊള്ളുന്ന ആളാണ് ഞാൻ. എല്ലാ മതങ്ങളും മനുഷ്യ നന്മക്കുവേണ്ടിയാണ്. എല്ലാവരും പരസ്പരം അറിഞ്ഞും ബഹുമാനിച്ചും ജീവിച്ചാൽ ഈ ലോകത്തെക്കാൾ സുന്ദരമായ ഒന്നില്ല -രാജ് നായർ മനസ്സ് തുറന്നുപറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.